ചതുരത്തിന് ശേഷം ഗ്ലാമർ റോളിൽ സ്വാസികാ.ഷൈൻ ടോം ചാക്കോ നായകനാകുന്ന വിവേകാനന്ദൻ വൈറലാണ് ട്രെയ്‌ലർ കാണാം..

മലയാള സിനിമയിൽ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ.അതിനു പുറമെ തൻ്റെ പ്രത്യക ശൈലിയിലുള്ള അഭിമുഖങ്ങളിലൂടെയും താരം ഇന്ന് ആരാധകർക്കും,പ്രേക്ഷകർക്കും ഇടയിൽ വളരെയധികം ജനപ്രീതിയുള്ള നടനാണ്.മലയാളത്തിലെ ഒട്ടുമിക്ക മികച്ച താരങ്ങൾക്കൊപ്പം വേഷമിടാൻ ഷൈനിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂക്ക നായകനായി അഭിനയിച്ച സിനിമയാണ് ഭീഷ്മ.ഈ സിനിമയിൽ വളരെ മികച്ച ഒരു കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.ഇതിനുപുറമെ മലയാളത്തിൽ നിരവധി സിനിമകളിൽ നായകനായും,സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്.2012 ല് പുറത്തിറങ്ങിയ ‘chapters’ എന്ന നിവിൻപോളി സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്.പിന്നീട് നിരവധി മലയാള തമിഴ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.2023 ല് പുറത്തിറങ്ങിയ ജിഗരതണ്ട എന്ന തമിഴ് ചിത്രത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്.രാഘവ ലോറൻസ്സ ജെ സൂര്യ,മലയാളത്തിൻ്റെ പ്രിയ നായിക നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയും കൂടിയാണ് ഇത്.

നടൻ്റെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ് ‘. ഈ ചിത്രത്തിൻ്റെ ട്രെയ്‌ലർ പ്രേഷകരുടെ ഇടയിൽ തരംഗമായി മാറുകയാണ്.താരത്തിന് പുറമെ സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണിത്.ഇവർക്ക് പുറമെ ഗ്രേസ് ആൻ്റണി, ജോണി ആൻ്റണി,മഞ്ജു പിള്ള,മാല പാർവതി,മറീന മൈക്കിൽ കുരിശിങ്കൽ, സ്മിനു സിജോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ട്രെയിലറും, ടീസറും ഇതിനോടകം വൈറലായി കഴിഞ്ഞു.

Scroll to Top