അപ്പനും അമ്മയും ആ സീനുകൾ കാണുമ്പോള്‍ ഞാൻ പേടിച്ചാണ് ഇരുന്നത്.. അത്തരം സിനിമകളിൽ അഭിനയിക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു..! വിന്‍സി അലോഷ്യസ്

നിലവിൽ മലയാള സിനിമയിൽ ശോഭിച്ചുകൊണ്ടിരിക്കുന്ന യുവ നായിക നടി വിൻസി അലോഷ്യസ് ഒരു സാധാരണ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്. ഒരു റിയാലിറ്റി ഷോയിലൂടെ കരിയറിന് തുടക്കം കുറിച്ച വിൻസി പിന്നീട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രേഖ എന്ന ചിത്രം കാണാൻ കുടുംബത്തോടൊപ്പം പോയതിനെ കുറിച്ച് വ്യക്തമാക്കുകയാണ് വിൻസി .

ഈ ചിത്രം റിലീസ് ചെയ്യുന്ന ദിനം തൻറെ ഫാമിലിയിൽ നിന്ന് സിനിമ കാണാനായി വന്നത് അപ്പനും അമ്മയും ആണ് . എൻറെ സിനിമകൾ അവർ കാണുന്നതിൽ വളരെയധികം സന്തോഷമാണ് ഉള്ളത് എങ്കിലും ഈ സിനിമ കാണാനായി അവർ വന്നപ്പോൾ എനിക്ക് വലിയ ടെൻഷനാണ് ഉണ്ടായിരുന്നത്. വളരെ സാധാരണക്കാരാണ് എൻറെ അപ്പനും അമ്മയും . ഇത്തരമൊരു സിനിമയിൽ അവരുടെ മകൾ അഭിനയിക്കുന്നു എന്നു പറയുമ്പോൾ അവരുടെ ഭാഗത്തുനിന്ന് ആലോചിക്കുക നാട്ടുകാരോട് ഇതിന് എന്ത് മറുപടി പറയണം എന്നായിരിക്കും.

അതുകൊണ്ടുതന്നെയാണ് അപ്പനെയും അമ്മയെയും ഈ സിനിമയ്ക്ക് കൊണ്ടുവരുമ്പോൾ എനിക്കുണ്ടായിരുന്ന പേടിക്ക് കാരണവും. എന്നാൽ സിനിമ കഴിഞ്ഞപ്പോൾ ഒന്നും തന്നെ അപ്പനും അമ്മയും ചിത്രത്തിലെ ആ സീനിനെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചില്ല. ആദ്യം ആശ്വാസം തോന്നിയെങ്കിലും പിന്നീട് തന്നോട് അപ്പച്ചൻ പറഞ്ഞു ഇത്തരം സിനിമകൾ ഒന്നും ഇനി അഭിനയിക്കേണ്ട എന്ന് . ഞങ്ങളാണ് നാട്ടുകാരോട് മറുപടി പറയേണ്ടത്. മറ്റ് നായികമാർ ചെയ്യുന്ന പോലെയുള്ള കഥാപാത്രമൊക്കെ ചെയ്തപോലെ നിനക്കും എന്നെല്ലാമായിരുന്നു തന്നോട് അപ്പച്ചൻ ചോദിച്ചത് എന്നും വിൻസി അലോഷ്യസ് കൂട്ടിച്ചേർത്തു.

Scroll to Top