വൈറ്റ് ഔട്ട്ഫിറ്റിൽ ഹോട്ടായി നടി വീണ നന്ദകുമാർ… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം…

ഒരൊറ്റ ചിത്രം കൊണ്ട് മലയാളക്കരയെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റിയ താര സുന്ദരിയാണ് നടി വീണ നന്ദകുമാർ . കടംങ്കഥ എന്ന ചിത്രത്തിലൂടെ ആയിരുന്നു വീണയുടെ അരങ്ങേറ്റം . എന്നാൽ ഈ ചിത്രം പരാജയപ്പെടുകയും വീണ എന്ന താരം ശ്രദ്ധ നേടാതെ പോവുകയും ചെയ്തു. 2018 ൽ തോദ്രാ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ വീണയ്ക്ക് സാധിച്ചു. തൊട്ടടുത്ത വർഷം നിസാം ബഷീർ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം കെട്ട്യോളാണ് എന്റെ മലാഖ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലൂടെ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടാനും നിരവധി ആരാധകരെ സ്വന്തമാക്കാനും വീണയ്ക്ക് സാധിച്ചു.

ആസിഫ് അലി നായക വേഷം ചെയ്ത ഈ ചിത്രത്തിൽ താരത്തിന്റെ ഭാര്യയുടെ റോളിലാണ് അഭിനയിച്ചത്. വീണ അവതരിപ്പിച്ച റിൻസി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്‍റെ സിംഹം, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. ഈയടുത്ത് താരത്തിന്റെതായി റിലീസ് ചെയ്ത ചിത്രം ജനപ്രിയ നായകൻ ദിലീപിനൊപ്പം ഉള്ള വോയിസ് ഓഫ് സത്യനാഥൻ ആണ് . ഈ ചിത്രത്തിൽ വീണ എന്ന പേരിൽ സത്യനാഥന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്തു. തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്. വീണയുടെ അഭിനയ ജീവിതത്തിനും ഈ ചിത്രം ഒരു വഴിത്തിരിവായി മാറിയിട്ടുണ്ട്. ഇനി വീണയുടേതായി പുറത്തിറങ്ങാനുള്ളത് നടികർ തിലകം എന്ന ചിത്രമാണ്. അടുത്തവർഷം ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായ വീണ തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കൂടുതലും ഹോട്ട്, ഗ്ലാമറസ് വേഷങ്ങളിലാണ് വീണ പ്രത്യക്ഷപ്പെടാറുള്ളത്. തൻറെ instagram അകൗണ്ടിൽ വീണ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വൈറ്റ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top