
നിസാം ബഷീർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ റൊമാൻറിക് ഡ്രാമ ചിത്രം കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താര സുന്ദരിയാണ് നടി വീണ നന്ദകുമാർ . ആസിഫ് അലി നായകൻ ചെയ്ത ഈ ചിത്രത്തിൽ താരത്തിന്റെ നായികയായാണ് വീണ വേഷമിട്ടത്. ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയായി മാറുവാൻ വീണയ്ക്ക് സാധിച്ചു.
ശ്രദ്ധിക്കപ്പെട്ട ചിത്രം കെട്ടിയോളാണ് എൻറെ മാലാഖ ആണ് എങ്കിലും താരത്തിന്റെ ആദ്യ ചിത്രം 2017 ൽ പുറത്തിറങ്ങിയ കടങ്കഥ ആണ് . സെന്തിൽ രാജ് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. അതിനാൽ തന്നെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുക്കുവാൻ വീണയ്ക്ക് സാധിക്കാതെ പോയി. അതിനുശേഷം തമിഴ് ചിത്രം തോദ്രയിൽ വേഷമിട്ടു. ചിത്രത്തിലെ ഈ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീടാണ് കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലേക്കുള്ള അവസരം വീണയെ തേടിയെത്തിയത്. താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്.

പിന്നീട് കോഴിപ്പോര്, ലവ്, ഭീഷ്മപർവ്വം തുടങ്ങി സിനിമകളിൽ അഭിനയിച്ചു. വീണയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം റാഫി – ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വോയിസ് ഓഫ് സത്യനാഥനാണ്. ചിത്രത്തിൽ സത്യനാഥന്റെ ഭാര്യ സൂസൻ ആയാണ് വീണ വേഷമിട്ടത്. ബോക്സ് ഓഫീസിൽ മികച്ച വാണിജ്യവിജയം ആയിരുന്നു ഈ ചിത്രം കരസ്ഥമാക്കിയത്. കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം മികച്ച ഒരു കഥാപാത്രം താരത്തിന് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. ഇനി വീണയുടേതായി പുറത്തിറങ്ങാൻ ഉള്ളത് നടികർ തിലകം എന്ന സിനിമയാണ്. ഈ ചിത്രം റിലീസ് ചെയ്യുന്നത് അടുത്ത വർഷമായിരിക്കും.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വീണ തൻറെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ആഷ്ന ആണ് .