നിലവിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് നടത്തുന്ന സമരവും അതിൻറെ പ്രത്യാഘാതങ്ങളുമാണ്. പല താരങ്ങളും ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ടോവിനോ തോമസും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ടോവിനോ തോമസ് തൻറെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത് നമ്മുടെ അന്താരാഷ്ട്ര കായിക വേദികളിൽ ഉയർത്തിപ്പിടിച്ചവരാണ് ഏതൊരു സാധാരണക്കാരനും ലഭിക്കുന്ന നീതി ഈ താരങ്ങൾക്ക് ലഭിക്കാതെ പോകരുത് എന്നാണ്.

” നമ്മുടെ യശസ്സ് അന്താരാഷ്ട്ര വേദികളിൽ ഉയർത്തിപ്പിടിച്ചവരാണ് ഇവർ , ഒരു ജനതയുടെ പ്രതീക്ഷകൾക്ക് മുഴുവൻ വിജയത്തിൻറെ നിറം പകർന്നവർ ; അത്തരം പരിഗണനകൾ വേണ്ട, എന്നാൽ ഏതൊരു സാധാരണക്കാരനും നമ്മുടെ രാജ്യത്ത് ലഭിക്കുന്ന നീതി ഇവരും അർഹിക്കുന്നുണ്ട്. അത് ഈ താരങ്ങൾക്ക് ലഭിക്കാതെ പോയിക്കൂടാ. എതിർപക്ഷത്തുള്ളവർ വളരെ ശക്തരായതു കൊണ്ട് തന്നെ ഇവർ തഴയപ്പെട്ടുകൂടാ “. എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ .
ഇതിനുമുൻപ് ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടി അപർണ ബാലമുരളി, നടൻ ഹരീഷ് പേരടി, സംവിധായിക അഞ്ജലി മേനോൻ എന്നിവർ രംഗത്തെത്തിയിരുന്നു. നമ്മുടെ രാജ്യത്തിൻറെ എസ് എസ് ഉയർത്തിപ്പിടിച്ച ഈ ഗുസ്തി താരങ്ങൾ ഇത്തരത്തിൽ അപമാനിതരാകുന്നത് കാണുമ്പോൾ ഹൃദയഭേദകമാണ് എന്ന് അവർ വെളിപ്പെടുത്തിയിരുന്നു. അവർക്ക് അർഹമായ നീതി നേടിക്കൊടുക്കണം എന്നായിരുന്നു അഞ്ജലി മേനോൻ കുറിച്ചത്.
ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ ചാമ്പ്യന്മാരുടെ കാണിക്കുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുകയാണ് എന്നായിരുന്നു നടി അപർണ ബാലമുരളി കുറിച്ചത്. ഹരീഷ് പേരടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത് ; അനീതിക്ക് എതിരെയുള്ള പോരാട്ടങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല … രാജ്യത്തിന്റെ അഭിമാനമായി മാറിയ നമ്മുടെ ഗുസ്തി താരങ്ങളോട് ഒപ്പം എന്നായിരുന്നു.