നാഗചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന തണ്ടെൽ ടീസർ കാണാം..

ഒരേ ഒരു ചിത്രത്തിലൂടെ മലയാള സിനിമാ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സായ് പല്ലവി.നിവിൻ പോളി നായകനായ ഹിറ്റ് സിനിമാ പ്രേമത്തിൽ താരം അവതരിപ്പിച്ച കഥാപാത്രം പ്രേഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.ഈ സിനിമക്ക് പുറമെ മലയാള സിനിമയുടെ യങ് സൂപ്പർ സ്റ്റാർ ദുൽക്കർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിലും താരം നായികയായി അഭിനയിച്ചിട്ടുണ്ട്.ഇത് കൂടാതെ ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.സൗത്ത് ഇന്ത്യൻ ബ്രൂസ് ലീ ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.അഭിനയം കൂടാതെ നൃത്ത കലയിൽ കഴിവ് തെളിയിച്ച താരമാണ് സായ്.മോഡേൺ സ്റ്റൈലിലുള്ള ഡാൻസുകളും താരം അവതരിപ്പിക്കാറുണ്ട്.നടിയുടെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ട്രെയ്‌ലർ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.സായ് പല്ലവിക്ക് പുറമെ അല്ലു അരവിന്ദ്,നാഗചൈതന്യ,ദേവി ശ്രീ പ്രസാദ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് തണ്ടേൽ.

ഗീത ആർട്‌സിൻ്റെ ബാനറിൽ ചന്തു മോണ്ടെട്ടിയാണ് സിനിമാ സംവിധാനം ചെയ്യുന്നത്.യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ വളരെ കുറച്ച് സമയങ്ങൾക്കുള്ളിൽ നിരവധി ആളുകളാണ് കണ്ടത്.8 ദിവസത്തിനുള്ളിൽ ഏഴര ലക്ഷത്തോളം ആളുകളാണ് ടീസർ കണ്ടത്.

Scroll to Top