സിനിമ ലോകത്ത് കഴിഞ്ഞ 18 വർഷമായി സജീവമായി തുടരുന്ന നടിയാണ് തമന്ന ഭാട്ടിയ . തമിഴ് തെലുങ്ക് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ഏറെ സജീവമായി നിലകൊള്ളുന്ന താരം വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തമന്ന തൻറെ പുതിയ വെബ് സീരീസിലെ ഒരു സീനിന്റെ പേരിൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ജി കർദ എന്ന പേരിലുള്ള വെബ് സീരീസ് ആമസോൺ പ്രൈമിലൂടെ സംപ്രേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഈ വെബ് സിരീസിൽ തമന്ന ടോപ് ലെസ്സ് ബോൾഡ് രംഗത്തിൽ അഭിനയിച്ചിരുന്നു. ഇതിൻറെ പേരിലാണ് താരം ഇപ്പോൾ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്നത്.
തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയായ ജീ കർദാ സംവിധാനം ചെയ്തിരിക്കുന്നത് അരുണിമ ശർമ ആണ് . ചുംബനരംഗങ്ങളിലും മറ്റും സ്ക്രീനിൽ അഭിനയിക്കില്ല എന്ന് തമന്ന മുൻപേ നിലപാട് എടുത്തിരുന്നു. സോഷ്യൽ മീഡിയ വിമർശകർ ആരോപിക്കുന്നത് ഈ നിലപാടിന്റെ ലംഘനമാണ് ഇപ്പോൾ നടി നടത്തിയിരിക്കുന്നത് എന്നാണ്. ആരാധകർ പ്രതികരിച്ചത് ആകട്ടെ ഇത്തരം ഒരു രംഗത്തിൽ അഭിനയിച്ച തങ്ങളെ താരം നിരാശരാക്കി എന്നാണ്.
ബോൾഡ് ആയ പഴയ നിലപാടുകളിൽ നിന്നും പിന്നോട്ട് പോകാൻ താരത്തെ പ്രേരിപ്പിച്ചത് എന്തെന്നും ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത്തരമൊരു സീൻ തമന്നയിൽ നിന്നും പ്രതീക്ഷിച്ചില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ജീ കർദാ എന്ന വെബ് സീരിയസ് 7 ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സുഹൈൽ നയ്യാർ, ആഷിം ഗുലാട്ടി, ഹുസൈൻ ദലാൽ , അന്യ സിംഗ്, സയാൻ ബാനർജി, സംവേദന സുവൽക എന്നിവരാണ് ഈ വെബ് സീരീസിലെ മുഖ്യ വേഷങ്ങൾ ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് തമന്ന നടൻ വിജയ് വർമ്മയുമായി താൻ പ്രണയത്തിലാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. അടുത്ത് ഇടപഴുകുന്ന തരത്തിലുള്ള രംഗങ്ങൾ കരിയറിൽ ചെയ്തിട്ടില്ല എന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു ചട്ടക്കൂടിൽ നിന്ന് പുറത്തു കടക്കുന്നത് ഒരു വിലയിരുത്തലാണ് എന്നും താരം ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തമന്നയുടെ പുതിയ പ്രോജക്ടുകൾ ലസ്റ്റ് സ്റ്റോറീസ് 2 , മലയാള ചിത്രം ബാന്ദ്ര എന്നിവയാണ്.