സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങി തമിഴ് താരം വിജയ്… ലക്ഷ്യമിടുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്…

തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് സൂപ്പർ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു എന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം വെങ്കട് പ്രഭുവിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തോടു കൂടി വിജയ് അഭിനയരംഗത്തോട് താൽക്കാലികമായി വിട പറയുകയാണ്. അടുത്ത വർഷമാണ് വെങ്കട് പ്രഭു ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും ഇതാണ് വാർത്തയായി നിറയുന്നത്.

തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്ത പ്രകാരം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് വിജയ് അഭിനയ രംഗത്തോട് താൽക്കാലികമായി വിട പറയുന്നത്. എന്നാൽ ഈ വാർത്തകളോടൊന്നും തന്നെ വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. തമിഴ് ചലച്ചിത്രരംഗത്തെ നിരവധി പേരാണ് പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുകയും രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയും ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിമാരിൽ പലരും ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരാണ്.

അഭിനയ രംഗത്ത് ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടൻ കമൽഹാസനും നിലവിൽ രാഷ്ട്രീയ രംഗത്ത് സജീവമാണ്. നടൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചിരുന്നു എങ്കിലും കുറച്ചുകാലം മുമ്പാണ് ആ തീരുമാനം മാറ്റിയത്. പിന്നീട് സിനിമ രംഗത്ത് വളർന്നു വരുന്ന അടുത്ത തലമുറ താരങ്ങളിലെ വിജയും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന് തന്നെയാണ് കരുതുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള വാർത്തകൾ വിജയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്.

ഇപ്പോൾ തമിഴ്നാട്ടിൽ നടക്കുന്ന ചർച്ചകൾ വിജയ് പുതിയൊരു പാർട്ടി ഒറ്റയ്ക്ക് രൂപീകരിക്കുമോ അതോ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുമോ എന്നെല്ലാം ഉള്ളതാണ്. നിരവധി ആരാധകരുള്ള ഒരു താരമായതിനാൽ തന്നെ വിജയുടെ തീരുമാനത്തിനായി ഇപ്പോൾ തമിഴ് പ്രേക്ഷകർ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. ഇനി താരത്തിന്റെ റിലീസ് ചെയ്യാനുള്ളത് ലിയോ എന്ന പുത്തൻ ചിത്രമാണ്. ഒക്ടോബർ 19നാണ് ഈ ചിത്രത്തിൻറെ റിലീസ്.

Scroll to Top