പച്ച കിളിയേ പോലെ സുന്ദരിയായി നടി തമന്ന ഭാട്ടിയ..!

തന്റെ അഭിനയ മികവുകൊണ്ട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയ നായിക താരം ആണ് നടി തമന്ന ഭാട്ടിയ . താരം തൻറെ കരിയർ തുടങ്ങുന്നത് ബോളിവുഡ് ചിത്രങ്ങളിലൂടെ ആയിരുന്നു എങ്കിലും കൂടുതൽ ശ്രദ്ധ നേടിയത് തന്നെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതിനുശേഷം ആണ് . തമന്ന ആദ്യമായി അഭിനയിക്കുന്നത് ചാന്ദ് സേ റോഷൻ ചെഹര എന്നാ ബോളിവുഡ് ചിത്രത്തിലാണ്. തന്റെ പതിനഞ്ചാം വയസ്സിലാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.2007 ൽ തെലുങ്ക് ചിത്രമായ ഹാപ്പി ഡേയ്സിൽ അഭിനയിച്ചതോടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. മലയാളത്തിലും ഡബ്ബ് ചെയ്ത് ഈ ചിത്രം എത്തിയിരുന്നു. ക്യാമ്പസ് പ്രണയകഥയും സൗഹൃദ കഥയുമായി എത്തിയ ഈ ചിത്രം നിൻറെ ഒട്ടാകെ എന്തിന് കേരളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം തമിഴ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ താരം പിന്നീട് അവിടുത്തെ ഭാഗ്യ നായികമാരിൽ ഒരാളായി മാറുകയും ചെയ്തു.തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആയ ബാഹുബലി കെജിഎഫ് എന്നിവയിലും താരം വേഷമിട്ടിട്ടുണ്ട്. ഇത്രയേറെ വർഷങ്ങളായി തെന്നിന്ത്യയിൽ ശോഭിച്ചു നിൽക്കുകയാണെങ്കിലും ഒരു മലയാള ചിത്രത്തിൽ പോലും താരം ഇതുവരെയും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല . എന്നാൽ പ്രേക്ഷകരുടെ ആ പരാതിയും മാറുകയാണ്. ദിലീപിന്റെ നായികയായി കൊണ്ട് താരം മലയാളത്തിൽ രംഗപ്രവേശനം ചെയ്യുകയാണ്. അരുൺ ഗോപി അണിയിച്ചൊരുക്കുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് തമന്ന വേഷമിടുന്നത്. 18 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തി കൂടിയാണ് തമന്ന.മിൽക്കി ബ്യൂട്ടി എന്ന ഓമന പേരു കൂടിയുണ്ട് താരത്തിന് . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ട്രാവൽ ആൻഡ് ലൈഷുവർ ഇന്ത്യ മാഗസിൻ വേണ്ടി താരം ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് വൈഷ്ണവ് പ്രവീൺ ആണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശാലീന നഥാനിയാണ്. തമന്നയെ മേക്കപ്പ് ചെയ്തിരിക്കുന്നത് സവലിൻ കൗർ ആണ് .

Scroll to Top