ചുവപ്പിൽ ഗ്ലാമറസായി നടി തമന്ന..! ചിത്രങ്ങൾ പങ്കുവച്ച് താരം..

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ . ഒരു ബോളിവുഡ് ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച തമന്ന പിന്നീട് തമിഴ് തെലുങ്ക് ഹിന്ദി ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും ആദ്യ ചിത്രങ്ങൾ ഒന്നും തന്നെ വലിയ ലാഭം നേടിയെടുത്തില്ല.

അതിനുശേഷം ഹാപ്പി ഡേയ്സ് കല്ലൂരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ ചിത്രങ്ങളിലെ കോളേജ് വിദ്യാർത്ഥിനിയുടെ വേഷം താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഹാപ്പി ഡേയ്സ് എന്ന ചിത്രം മൊഴി മാറ്റി മറ്റു ഭാഷകളിലും എത്തിയതോടെ മലയാളി പ്രേക്ഷകരും താരത്തിന്റെ ആരാധകരായി മാറി.

65 ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായ തമന്ന ഇതുവരെയ്ക്കും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കാത്തത് മലയാളി ആരാധകരെ സങ്കടപ്പെടുത്തിയിരുന്നു. എന്നാൽ അതിനും വിരാമം ഇട്ടുകൊണ്ട് ഈ വർഷം താരം മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ജനപ്രിയ നായകൻ ദിലീപിന് ഒപ്പം ഉള്ള ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള തമന്നയുടെ രംഗപ്രവേശനം.

ഈയടുത്ത് താരത്തിന്റെ റിലീസ് ചെയ്ത ചിത്രം ലസ്റ്റ് സ്റ്റോറീസ് എന്ന ബോളിവുഡ് ചിത്രമാണ്. ഈ ചിത്രത്തിൻറെ പേരിൽ ചില വിവാദങ്ങളും താരം നേരിടേണ്ടതായി വന്നിരുന്നു. മലയാള ചിത്രം ബാന്ദ്രയും ബോളിവുഡ് ചിത്രം വേദയും തമിഴ് ചിത്രം അരമനൈ 4 ഉം ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. തമിഴ് ചിത്രം ജയിലർ തെലുങ്കു ചിത്രം ഭോല ശങ്കർ എന്ന ചിത്രങ്ങൾ റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ജയിലർ ചിത്രത്തിലെ തമന്നയുടെ ഡാൻസ് പെർഫോമൻസ് ആണ് . തമന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജയിലർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. റെഡ് കളർ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് തമന്ന എത്തിയത്. കോസ്റ്റ്യും ഡിസൈൻ ചെയ്തിട്ടുള്ളത് ഫാൽഗുനി ഷെയ്ൻ പീകോക്ക് ഇന്ത്യ ബ്രാൻഡ് ആണ്.

Scroll to Top