കറുപ്പിൽ ഗ്ലാമറസായി യുവ താരം നന്ദന വർമ്മ..!
2012 മുതൽക്ക് മലയാള സിനിമ രംഗത്ത് സജീവമായ കൊച്ചു താരമായിരുന്നു നടി നന്ദന വർമ്മ . മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ബാലതാരമായി എത്തിയ നന്ദനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിൽ നടി കൽപ്പന അവതരിപ്പിച്ച പങ്കജം എന്ന കഥാപാത്രത്തിന്റെ മകൾ വേഷത്തിലാണ് നന്ദന അഭിനയിച്ചത്. ചെറിയൊരു റോൾ ആയിരുന്നു ഇതെങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുവാൻ നന്ദനയ്ക്ക് …