മഞ്ഞയിൽ അതിസുന്ദരിയായി പ്രേക്ഷകരുടെ സ്വന്തം പൂങ്കുഴലി…! ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി..
ചുരുങ്ങിയ കാലയളവ് കൊണ്ട് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമകളിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു താരമായി മാറിക്കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യ പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവനായകന്മാർക്കൊപ്പം നായിക വേഷം ചെയ്യുവാനുള്ള അവസരം ഐശ്വര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. മായാനദി, വരുത്തൻ , വിജയ് …