ഒരു നല്ല ദിവസവും.. കുറച്ച് നല്ല ചിത്രങ്ങളും..! സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്..

സിനിമയിൽ ആയാലും ടെലിവിഷൻ പരിപാടികളിൽ ആയാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആയാലും സജീവമായ ഒരു താരമാണ് നടി സ്വാസിക വിജയ് . 2009 മുതൽക്ക് സിനിമകളിൽ സജീവമായ താരം ശ്രദ്ധിക്കപ്പെട്ടത് 2018 ൽ റിലീസ് ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെ ആണ്. തമിഴിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത്. സ്വാസിക കൂടുതൽ ശോഭിച്ചത് മലയാള സിനിമകളിൽ ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയ്ക്ക് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിച്ചു.അഭിനേത്രി എന്ന നിലയിൽ സിനിമകളിൽ ഏറെ ശോഭിക്കാൻ ഈ താരത്തിന് കഴിഞ്ഞത് 2022 ൽ ആണ്. കഴിഞ്ഞവർഷം നിരവധി ചിത്രങ്ങളുടെ ഭാഗമായ  ഈ താരം നായികയായി വേഷമിട്ട ഒരു ചിത്രവും 2022 ൽ  പുറത്തിറങ്ങിയിരുന്നു. സ്വാസിക നായികയായി വേഷമിട്ടത് സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലാണ് . ഈ ചിത്രത്തിൽ സ്വാസിക കാഴ്ചവച്ച മികച്ച പ്രകടനത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇതിന് പുറമെ 2020 ൽ റിലീസ് ചെയ്ത വാസന്തി എന്ന ചിത്രത്തിലെ അഭിനയ മികവിന് താരത്തിന് പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാർഡ് ആയിരുന്നു സ്വാസികയെ തേടിയെത്തിയത്. ഇനി താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ എന്നിവ.നിരവധി ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ടുകളും  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന താരമാണ് സ്വാസിക. സ്വാസിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്രീം കളർ സാരിയും ഡീപ് വി നെക്ക് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രശ്മി മുരളീധരൻ ആണ് . താരത്തെ മേക്കപ്പ് ചെയ്തത് അമൽ അജിത് കുമാർ ആണ് . ഷീ ഡിസൈനേഴ്സിൻറെതാണ് താരത്തിന്റെ കോസ്റ്റ്യൂം.

Scroll to Top