പിങ്ക് കളർ പട്ട് സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്..

തന്റെ കഴിവ് കൊണ്ട് സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ശോഭിച്ച ഒരാളാണ് നടി സ്വാസിക വിജയ് . ഏറെ വർഷത്തെ പരിശ്രമത്തിന് ശേഷമാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം താരം നേടുന്നത്. താരത്തിന്റെ കരിയറിൽ കഴിഞ്ഞ ഒരു വർഷം വൻ മാറ്റങ്ങളാണ് സംഭവിച്ചത്. സ്വാസികയ്ക്ക് മിക്കപ്പോഴും ലഭിച്ചിരുന്നത് ചെറു റോളുകളും സഹനടി വേഷങ്ങളും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷമാണ് താരം നായികയായി അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയത്. സ്വാസിക നായികയായി നിറഞ്ഞാടിയത് സിദ്ധാർത്ഥ് ഭരതൻ അണിയിച്ച് ഒരുക്കിയ ചതുരം എന്ന ചിത്രത്തിലാണ്. ഏഴോളം ചിത്രങ്ങളിലാണ് കഴിഞ്ഞവർഷം സ്വാസിക അഭിനയിച്ചത് . സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ആറാട്ട്, മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിബിഐ ഫൈവ് ദി ബ്രെയിൻ , പത്താം വളവ് ഓട്ടോറിക്ഷ കാരൻറെ ഭാര്യ , കുടുക്ക് 2025 തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു.2009ലാണ് സ്വാസിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2018 ലാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് 2020 ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും സ്വാസിക നേടി. ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ തുടങ്ങി ചിത്രങ്ങളാണ് സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ സ്വാസിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിങ്ക് കളർ പട്ട് സാരി ധരിച്ച് ഗ്ലാമറസ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊങ്കാല ആശംസകൾ നേർന്ന് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഹെലൻസ് വാർഡ്രോബിന്റേതാണ് വസ്ത്രം . താരത്തെ മേക്കപ്പ് ചെയ്തത് അഭിലാഷ് ആണ്. സ്വാസികയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അരവിന്ദ് ആണ്.

Scroll to Top