ഒരു ലവ് സീന്‍ ചെയ്തു എന്ന് വെച്ച് മുഖത്ത് തുണിയിട്ട് ജീവിക്കേണ്ട കാര്യമില്ല, സിനിമ കാണാതെ വിമര്‍ശിക്കരുത്…! നടി സ്വാസിക വിജയ്..

സിനിമയിൽ ആയാലും ടെലിവിഷൻ രംഗത്തായാലും സജീവമായി തുടരുന്ന താരമാണ് നടി സ്വാസിക വിജയ് . താരം ഇതുവരെ വേഷമിട്ട ചിത്രങ്ങളിലൂടെ ഏതുതരത്തിലുള്ള കഥാപാത്രങ്ങളും അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ തനിക്ക് സാധിക്കും എന്ന് സ്വാസിക തെളിയിച്ചിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം അതിലൂടെയും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചതുരം എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ മുതൽ നിരവധി നെഗറ്റീവ് കമൻറുകൾ നേരിടേണ്ടിവന്ന ഒരു താരം കൂടിയാണ് സ്വാസിക. എന്നാൽ താരം ഇതുവരെക്കും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ ഒരു ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാം എന്ന് തോന്നി സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ വന്ന പലകാര്യങ്ങളിൽ നിന്നും നെഗറ്റീവ് പോസിറ്റീവുമായുള്ള കമന്റുകൾ ചേർത്ത് ഒരു വീഡിയോ പങ്കുവെക്കാമെന്ന് കരുതി എന്ന് സ്വാസിക പറയുന്നു.

ഈ ചിത്രത്തിൽ ജിജിമോൾ എന്ന ഒരു നായിക കഥാപാത്രം കൂടി ഉണ്ട് . തന്റെ കാമുകനെ മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ട് എന്നറിഞ്ഞപ്പോൾ കരയാതെ ബഹളം വയ്ക്കാതെ ബന്ധം ബ്രേക്ക് അപ്പ് ചെയ്യുകയും തന്റെ ജീവിതവുമായി മുന്നോട്ടു പോവുകയുമായിരുന്നു ഈ കഥാപാത്രം ചെയ്തത്. ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഒരുപാട് കുട്ടികൾ ചെയ്യേണ്ട കാര്യമാണ് ഇതെന്ന് ഈ ചിത്രം പറയുന്നുണ്ട്. എങ്ങനെയാണ് ഇത്രയേറെ വർഷം സ്നേഹിച്ച ഒരാളെ മറക്കാൻ സാധിക്കുക എന്നെല്ലാം ചിന്തിക്കാറുണ്ട് എങ്കിലും നമുക്ക് ഒരു വിലയും തരാതെ മുന്നോട്ടുപോകുന്ന ഒരാളെ നമ്മൾ റിജക്ട് ചെയ്യുക തന്നെ വേണം.

ചതുരം സിനിമ കൊണ്ട് എന്റെ നാട്ടുകാർക്കും വീട്ടുകാർക്കും നല്ല സഹായമാണ് ഉണ്ടായത് എന്ന ഒരു കമൻറ് വന്നിരുന്നു. ആ പേരിൽ ഒരു ചേച്ചി സെറ്റിൽ ഉണ്ടായിട്ടില്ല എന്ന് താരം പറയുന്നു. എന്നാൽ ഒത്തിരി പേർക്ക് ഈ സിനിമ കൊണ്ട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് താനും. ടോക്സിക് റിലേഷൻഷിപ്പിനെ തിരിച്ചറിയുവാനും അതിൽ നിന്ന് ശക്തമായി പുറത്തു കടക്കുവാനും പലരെയും ഈ സിനിമ സഹായിച്ചിട്ടുണ്ട്. സംവിധായകൻ പറയാറുണ്ടായിരുന്നു പ്രേമിക്കാൻ പോകുന്നവർക്കും പ്രേമിച്ചു കൊണ്ടിരിക്കുന്നവർക്കും ഈ സിനിമയിൽ എന്ന പലതും പഠിക്കാനുണ്ട് എന്ന് . ചിത്രത്തിലെ സെലീന എന്ന കേന്ദ്ര കഥാപാത്രത്തെ പോലെ കുറച്ചൊക്കെ ഓർമ്മപുതിയും മാനിപ്പുലേറ്റിങ്ങ് പവറും ഒക്കെ വേണം എന്നുള്ള മെസ്സേജും തനിക്ക് വന്നിട്ടുണ്ട് എന്ന് സ്വാസിക പറയുന്നു.

സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളുടെയും പ്രതിഫലനമാണ് സിനിമ എന്നത് . അതിൽ പറഞ്ഞതുപോലെയുള്ള അവിഹിതം കൊലപാതകം പ്രേമം വിവാഹം നമ്മുടെ സമൂഹത്തിൽ നടക്കുന്നതാണ്. കുറച്ച് നെഗറ്റീവ് കാര്യങ്ങളൊക്കെ സിനിമയിലൂടെ കാണിക്കുകയാണ് എപ്പോഴും ഹാപ്പി എൻഡിംഗും ഫീൽഗുഡും മാത്രം അല്ലല്ലോ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സിനിമകൾ കാണുന്നതിൽ തെറ്റില്ല , ഒരു ലവ് മേക്കിങ് സീൻ കണ്ടു എന്ന് കരുതി മുഖത്ത് തുണിയിട്ടോ നാണക്കേടായോ ജീവിക്കേണ്ട കാര്യവുമില്ല. മലയാളി പ്രേക്ഷകരിൽ കുറെ പേർ മുന്നോട്ടു സഞ്ചരിക്കുന്നവരാണ്, ഇങ്ങനെയുള്ള സിനിമകൾ വരണമെന്ന് പറഞ്ഞവരും ഉണ്ട് . സിനിമയെ സിനിമയായി കാണാൻ ശ്രമിക്കുന്നവരാണ് കൂടുതൽ പേരും തനിക്ക് ഈ ചിത്രം ഇറങ്ങിയതിനു ശേഷം വന്ന കമന്റുകളിൽ നെഗറ്റീവ് കൂടുതൽ പോസിറ്റീവ് ആയിരുന്നു. സിനിമ കാണാതെ വിമർശിക്കരുത് അഭിനയം മോശമാണെങ്കിൽ അത് കമൻറ് ചെയ്യുകയും ചെയ്യാം.

മികച്ച സിനിമകൾ ലഭിച്ചു തുടങ്ങിയത് അവാർഡ് ലഭിച്ചതിന് ശേഷമാണ് . അവാർഡ് ലഭിച്ചു കഴിഞ്ഞതിനുശേഷം ഇനി ഇത്തരത്തിലുള്ള വേഷങ്ങൾ കിട്ടില്ല എന്ന് പറഞ്ഞവരും ഉണ്ട് . അങ്ങനെ ഒരു അവസരത്തിൽ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സ്ക്രിപ്റ്റ് തന്നെ തേടിയെത്തുന്നത്. ഇപ്പോൾ എല്ലാവരും വളരെ ഓപ്പണാണ് ബോയ്ഫ്രണ്ട് ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ ഡേറ്റിങ്ങിന് ഇറങ്ങുന്നതൊക്കെ സർവ്വസാധാരണമായി കഴിഞ്ഞു. എനിക്ക് അത്തരത്തിൽ ഒരു താല്പര്യമുണ്ടെങ്കിൽ അതിനെ ക്യാമറയുടെ മുന്നിൽ വരേണ്ട കാര്യമില്ല ഇത്രയേറെ ബുദ്ധിമുട്ടി മേക്കപ്പിട്ട് ഡയലോഗ് പഠിച്ചു ഇതൊന്നും ചെയ്യേണ്ട കാര്യവുമില്ല. അങ്ങനെയുള്ള സീനുകൾ വന്നത് സ്ക്രിപ്റ്റ് ഡിമാൻഡ് ഉള്ളതുകൊണ്ടാണ്. ഇതെല്ലാം ആണ് സ്വാസിക വീഡിയോയിലൂടെ വ്യക്തമാക്കിയത്.

Scroll to Top