അഭിനേത്രി എന്നതിനു പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ മേഖലകളിൽ കൂടി ശോഭിച്ചിട്ടുള്ള താരമാണ് നടി ശ്രിന്ദ . ഇതിനോടകം അമ്പതോളം സിനിമകളുടെ ഭാഗമായ ശ്രിന്ദ 2010 മുതൽക്കാണ് മലയാള സിനിമയിൽ സജീവമാകുന്നത്. അസിസ്റ്റൻറ് ഡയറക്ടർ ആയി കൊണ്ടാണ് തൻറെ കരിയറിന് ശ്രിന്ദ തുടക്കം കുറിക്കുന്നത്. മിനിസ്ക്രീൻ ഷോകളുടെ അവതാരകയായും ചില പരസ്യ ചിത്രങ്ങളുടെ മോഡലായും എല്ലാം ആദ്യകാലങ്ങളിൽ ഈ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം ആണ് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിക്കുവാൻ താരം തുടങ്ങുന്നത്.

ഈ തീരുമാനം താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ഡോക്യുമെൻററി ഫിലിമിലെ താരത്തിന്റെ പ്രകടനം കണ്ട് പിന്നീട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയായിരുന്നു. ആദ്യ ചിത്രം ഫോർ ഫ്രണ്ട്സ് ആയിരുന്നു എങ്കിലും ശ്രിന്ദ എന്ന താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ വേഷമിട്ടത്തിനു ശേഷമാണ്. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ ശ്രിന്ദയെ തേടിയെത്തി. 1983, ടമാർ പടാർ , ഹോമിലി മീൽസ് , കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രങ്ങൾ വമ്പൻ പ്രേക്ഷക പ്രീതിയാണ് താരത്തിന് നേടിക്കൊടുത്തത്. ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത് 1983 എന്ന നിവിൻ പോളി ചിത്രത്തിലെ താരത്തിന്റെ വേഷം തന്നെയാണ്.

ഇവയ്ക്ക് പുറമേ ലോഹം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി ശ്രദ്ധേയ മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാള സിനിമയിൽ സജീവമായി. ജോജു ജോർജ് നായകനായി എത്തിയ ഇരട്ട ആണ് ശ്രിന്ദയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം .

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായ ശ്രിന്ദ തൻറെ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ശ്രിന്ദ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. റെഡ് കളർ ഫ്ലോറൽ സ്ലീവ്ലെസ്സ് ഫ്രോക്ക് ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വരവോവ്ന്റെതാണ് കോസ്റ്റ്യൂം.