ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

അഭിനേത്രി എന്നതിനു പുറമേ അസിസ്റ്റൻറ് ഡയറക്ടർ, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ രംഗങ്ങളിൽ കൂടി പ്രവർത്തിച്ചിട്ടുള്ള താരമാണ് നടി ശ്രിന്ദ . അസിസ്റ്റൻറ് ഡയറക്ടർ ആയി ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് തന്റെ കരിയർ ആരംഭിച്ച ഈ താരം 2010 മുതൽക്ക് ക്യാമറയുടെ മുന്നിൽ എത്തി വേഷമിടുവാൻ ആരംഭിച്ചു. ഇതിനോടകം അമ്പതോളം ചിത്രങ്ങളുടെ ഭാഗമാകുവാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് ചില ടെലിവിഷൻ ഷോകളുടെ അവതാരികയായും പരസ്യ ചിത്രങ്ങളിൽ മോഡലായും ഈ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അവയ്ക്ക് ശേഷം ഡോക്യുമെൻററി ഫിലിമുകളുടെ ഭാഗമാകുവാൻ തുടങ്ങിയ ശ്രിന്ദയ്ക്ക് പിന്നീട് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു.ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും പ്രേക്ഷകർ താരത്തെ അറിഞ്ഞു തുടങ്ങിയത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷമാണ്. അതിനുശേഷം നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. 1983, ടമാർ പടാർ , ഹോമിലി മീൽസ് , കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ വേഷം ഒട്ടേറെ ആരാധകരെയാണ് താരത്തിന് സമ്മാനിച്ചത്. ഇതിൽ ഏറെ ശ്രദ്ധേയമായ വേഷം 1983 എന്ന നിവിൻ പോളി ചിത്രത്തിലേതാണ്.ഈ ചിത്രങ്ങൾ കൂടാതെ ലോഹം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി ശ്രദ്ധേയ മലയാള സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം തിളങ്ങി. ജോജു ജോർജ് പ്രധാന വേഷം ചെയ്ത ഇരട്ട ആണ് ശ്രിന്ദയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം .ശ്രിന്ദ സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ്. ആരാധകർക്കായി ശ്രിന്ദ തൻറെ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രിന്ദ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു കൊണ്ടാണ് ശ്രിന്ദ തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Scroll to Top