സച്ചിൻ തെണ്ടുൽക്കറെ അറിയാത്ത തനി നാട്ടിൻ പുറത്തുകാരിയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി ശ്രിന്ദ . ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചു കൊണ്ട് തൻറെ കരിയറിന് തുടക്കം കുറിച്ച ശ്രിന്ദ ഇന്നിപ്പോൾ മലയാളത്തിലെ ഒരു ശ്രദ്ധേയ അഭിനേത്രിയായി മാറിക്കഴിഞ്ഞു. സിനിമയിലും ഫോട്ടോഗ്രാഫിയിലും ഏറെ അഭിനിവേശം ചെറുപ്പം മുതൽക്കേ ഉള്ള ഈ താരം അസിസ്റ്റൻറ് ഡയറക്ടർ ആയാണ് തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചൈന ടൗൺ, ഹീറോ, കാസിനോവ എന്നീ ചിത്രങ്ങളുടെ ടെക്നിക്കൽ ക്രൂ അംഗമായി ശ്രിന്ദ പ്രവർത്തിച്ചിരുന്നു.

ചില ടെലിവിഷൻ ഷോകളിൽ അവതാരികയായും പിന്നീട് ശ്രിന്ദ പ്രത്യക്ഷപ്പെട്ടു. ചില പരസ്യ ചിത്രങ്ങളിൽ മോഡലായി പ്രത്യക്ഷപ്പെട്ടതോടെ താരത്തിന് ഫീച്ചർ ഫിലിമിലേക്ക് അവസരം ലഭിക്കുകയായിരുന്നു. തുടർന്ന് ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ ശ്രിന്ദ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്തു. അതിനുശേഷം തട്ടത്തിൻ മറയത്ത്, 101 വെഡിങ് , നോർത്ത് 24 കാതം, ആർട്ടിസ്റ്റ്, അന്നയും റസൂലും എന്നീ ചിത്രങ്ങളിൽ സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2014 ൽ പുറത്തിറങ്ങിയ നിവിൻപോളി ചിത്രം 1983 എന്ന സ്പോർട്സ് സിനിമയിൽ മികച്ച ഒരു വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചു.


ഇത് ശ്രിന്ദ എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു. ഇന്നും മലയാളി പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമായി ഇതു മാറി. ഈ വർഷം മൂന്ന് ചിത്രങ്ങളാണ് ഇതിനോടകം താരത്തിന്റെതായി പുറത്തിറങ്ങിയത്. ജോജു ജോർജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ട , സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ പാപ്പച്ചൻ ഒളിവിലാണ് , ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ കഥാപാത്രമായി എത്തിയ നീരജ എന്നിവയായിരുന്നു ആ ചിത്രങ്ങൾ . താരത്തിന്റെ പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ ഇതിനോടകം അനൗൺസ് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ ശ്രിന്ദ തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി instagram അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ ശ്രിന്ദ നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമൽ അജിത് കുമാറാണ് മേക്കപ്പും ഹെയർ സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നത്. ഗോൺ വിന്റേജ് സ്റ്റോറിന്റെതാണ് ഔട്ട്ഫിറ്റ് . താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പാർവതി പ്രസാദ് ആണ് . നടി പൂർണിമ ഇന്ദ്രജിത്ത്, മാളവിക മോഹനൻ , നമിത പ്രമോദ് എന്നിവർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.