സിനിമയില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോകും..പണി തരും എന്ന ഭീഷണികളാണ്, അത് നടക്കില്ല..

ഇന്ന് മലയാള സിനിമയിലെ യുവതാര നിരയിൽ ഏറെ ശോഭിച്ചു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ ശ്രീനാഥ് ഭാസി. ഒട്ടേറെ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. എന്നാൽ അടുത്തിടെയായി നിരവധി വിവാദങ്ങളിൽ ശ്രീനാഥ് ഭാസിയുടെ പേരും നിറഞ്ഞു നിൽക്കുകയാണ്. ആദ്യം പുറത്തുവന്ന വിവാദ വാർത്ത മാസങ്ങൾക്കു മുൻപ് നടന്ന ഒരു അഭിമുഖത്തിൽ അവതാരികയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു. ഇതിൻറെ പേരിൽ ചില നടപടികളും താരം നേരിടേണ്ടി വന്നു. അതിന് പിന്നാലെ ആയി സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിക്കുന്ന വാർത്ത ശ്രീനാഥ് ഭാസി സിനിമാ സംഘടനകൾ വിലക്കി എന്നതാണ്. സെറ്റുകളിൽ മോശമായി പെരുമാറുന്നതിന്റെ പേരിലാണ് ഈ വിലക്ക്. ശ്രീനാഥ് ഭാസിക്കൊപ്പം മലയാളത്തിലെ മറ്റൊരു യുവതാരമായ ഷെയിൻ നീഗത്തിനും ഇത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.



താര സംഘടന അമ്മ കൂടി ഉൾപ്പെട്ട കൊച്ചിയിൽ ഒത്തുകൂടിയ യോഗത്തിൽ ആയിരുന്നു ഈ തീരുമാനം. ഈ ഇരുതാരങ്ങളുടെയും സിനിമകളുമായി ഇനി സഹകരിക്കില്ലെന്നാണ് സിനിമാ സംഘടനകൾ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ശ്രീനാഥ് ഭാസി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല എത്രയൊക്കെ സിനിമകൾ താൻ കമ്മിറ്റി ചെയ്തിട്ടുണ്ട് എന്ന ധാരണയും ഈ താരത്തിന് ഇല്ല എന്നതൊക്കെയായിരുന്നു പ്രധാന കാരണമായി പറഞ്ഞത്. ഇതിനുമുൻപും ഇതേ പരാതികൾ ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്നിരുന്നു. ഇവയ്ക്കെല്ലാം പുറമേ ഈ താരത്തിനെതിരെ മറ്റൊരു പരാതി കൂടി വന്നിട്ടുണ്ട്. ടർഫ് ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങി കബളിപ്പിച്ചു എന്നതാണ് ആ പരാതി.



ചട്ടമ്പി എന്ന തൻറെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് എല്ലാം ശ്രീനാഥ് ഭാസി പ്രതികരിക്കുകയും ചെയ്തിരുന്നു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ വിവാദങ്ങൾ കൂടി കത്തി കയറിയതോടെ അഭിമുഖം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ഇതെല്ലാം തനിക്കെതിരെയുള്ള ഭീഷണിയാണെന്നും സിനിമയില്ലെങ്കിൽ വാർക്കപ്പണിക്ക് ഇറങ്ങുമെന്നും ആണ് ഇതിൽ ശ്രീനാഥ് ഭാസി പറയുന്നത്.



അഭിമുഖങ്ങൾ നൽകാനായി എനിക്കിപ്പോൾ പേടിയാണ് കാരണം ആളുകൾ അറ്റാക്ക് ചെയ്യുമോ എന്ന പേടിയാണ്. അപ്പുറത്ത് ഇരിക്കുന്ന ആൾ എന്തെങ്കിലും പറഞ്ഞു പോയാൽ ഞാനും വല്ലതും പറയും അതൊക്കെ വല്ലാതെ ബാധിക്കും അത്തരം ഒരു സാഹചര്യത്തിൽ എത്താതിരിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞാണ് ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങിയത്. കമന്റുകൾ നൽകാൻ മറ്റുള്ളവർക്ക് എളുപ്പമാണ് എന്നാൽ ഏതു സാഹചര്യത്തിലാണ് അത്തരമൊരു അവസ്ഥ ഉണ്ടായത് എന്ന് ആരും ചിന്തിക്കാറില്ല , ഇതിന്റെ സത്യാവസ്ഥ എന്താണെന്നും തിരക്കാറില്ല.

പരിപാടിക്ക് വിളിച്ച ഒരു വ്യക്തിയോട് തനിക്ക് അസൗകര്യം ഉണ്ട് സുഖമില്ല എന്നെല്ലാം പറഞ്ഞപ്പോൾ നിനക്കിട്ട് പണിയാണ് ഭാസി നീ വന്നു എന്ന രീതിയിലാണ് തിരിച്ചു പറയുന്നത്. അത് നടക്കില്ല കഷ്ടപ്പെട്ട് തന്നെ ഞാൻ പണിയെടുക്കും. ഇനിയും ഞാൻ സിനിമകളിൽ അഭിനയിക്കും എനിക്ക് പറ്റുന്നത് എല്ലാം ചെയ്യും ഇല്ലെങ്കിൽ ഞാൻ വല്ല വാർക്ക പണിക്കും ഇറങ്ങും. എന്നാൽ അതേസമയം തന്നെ ഇങ്ങനെയിരിക്കുന്ന എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുമുണ്ട് അടുത്ത വീട്ടിലെ പയ്യനെ പോലെ എന്നെ കാണുന്നവരുണ്ട്. നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നവർ ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നെ ഇഷ്ടപ്പെടുന്നവർ അതിലൊക്കെ എനിക്ക് വളരെയധികം സന്തോഷവും ഉണ്ട് .

പക്ഷേ ഇത്തരം കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് പ്ലാൻറ് അറ്റാക്ക് പോലെ തോന്നിപ്പോകുന്നുണ്ട്. സെറ്റിലേക്ക് താൻ നേരത്തെ എത്താറില്ലേ എന്ന് അമലേട്ടനോട് ചോദിച്ചു നോക്കൂ, അങ്ങനെ എത്തുന്നില്ലെങ്കിൽ എനിക്ക് സിനിമകൾ ഉണ്ടാവില്ലായിരുന്നു. ഞാൻ ഒരു സിനിമ ഏറ്റെടുക്കുന്നത് അതിൻറെ നിർമാതാക്കളെ ബുദ്ധിമുട്ടിക്കാൻ ആയിട്ടല്ല, എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാനായി ഞാൻ പരിശ്രമിക്കുന്നുണ്ട്. എന്നാൽ അപ്പോഴും അയാൾ അങ്ങനെയാണ് എന്ന രീതിയിലുള്ള വാക്കുകൾ കേൾക്കുമ്പോൾ വേദനിക്കുന്നുണ്ട് ഇതായിരുന്നു ശ്രീനാഥ് ആ അഭിമുഖ്യത്തിൽ പറഞ്ഞത്. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ലവ് ഫുള്ളി യുവേഴ്സ് വേദ ആണ് . ദുനിയാവിന്റെ ഒരറ്റത്ത്,ഇടി മഴ കാറ്റ് എന്നീ ചിത്രങ്ങളും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Scroll to Top