വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പിന്നണി ഗായികയായി പ്രശസ്ത നേടിയെടുത്തതാരാണ് പ്രാർത്ഥന ഇന്ദ്രജിത്ത് . മലയാളത്തിലെ ശ്രദ്ധേയ അഭിനേതാക്കളായ നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളാണ് പ്രാർത്ഥന. ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പ്രാർത്ഥന ശോഭിച്ചത് ഒരു ഗായിക എന്ന നിലയിലാണ്. 2017 ൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്. ഈ ചിത്രത്തിലെ കോ കോ കോഴി എന്ന ഗാനം ആലപിച്ചുകൊണ്ട് പ്രാർത്ഥന തന്റെ കരിയറിന് തുടക്കം കുറിച്ചു.
അതിനുശേഷം മോഹൻലാൽ എന്ന ചിത്രത്തിലെ ലാ ലാ ലാലേട്ടാ, കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ നാടോട്ടുക്ക്, ഹെലനിലെ താരാപദമാകെ എന്നീ മലയാള സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. അതിനുശേഷം എന്ന ഹിന്ദി ചിത്രത്തിലും അൻബിർക്കിനിയൽ , ഹേയ് സിനാമിക ഇനി തമിഴ് ചിത്രങ്ങളിലും പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചു. ഹേയ് സിനാമികയിലെ വിടുതലേ എന്ന ഗാനമാണ് പ്രാർത്ഥന അവസാനമായി ആലപിച്ചത്. മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനത്തിന് ഏഷ്യാവിഷൻ അവാർഡ് ഹെലൻ എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവി അവാർഡും പ്രാർത്ഥന സ്വന്തമാക്കിയിട്ടുണ്ട്.
18 വയസ്സ് തികയും മുൻപ് തന്നെ തന്റേതായ ഒരു കരിയർ കണ്ടിട്ടു ആ മേഖലയിൽ ശോഭിക്കുകയും ചെയ്ത വ്യക്തിയാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ സജീവതാരമായ പ്രാർത്ഥന തൻറെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. പ്രാർത്ഥന ഇപ്പോൾ പങ്കുവെച്ചിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. തായ്‌ലാൻഡിലെ ഒരു ബീച്ചിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന താരത്തെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അച്ഛൻ ഇന്ദ്രജിത്ത് തന്നെയാണ് മകളുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. നടി സാനിയ ഇയ്യപ്പൻ ഉൾപ്പെടെ നിരവധി പേർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.



