മലയാളികൾക്ക് കള്ളിയങ്കാട്ട് നീലി എന്ന പേര് കേൾക്കുമ്പോൾ അതിന് പ്രത്യേകിച്ച് ആമുഖം ഒന്നും നൽകേണ്ട ആവശ്യമില്ല. നീലി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ പലതരം യക്ഷി കഥകളും കേട്ട് തുടങ്ങിയത് തന്നെ. ആ കള്ളിയങ്കാട്ട് നീലിയായി നമുക്ക് മുന്നിലേക്ക് നടി ശ്വേതാ മേനോൻ എത്തുകയാണ്. ഗ്രാഫിക് ഡിസൈനറായ സുജിത്ത് കെ ജെ ഇപ്പോൾ കള്ളിയങ്കാട്ട് നീലിയുടെ ഒരു കൺസെപ്റ്റ് ആർട്ട് ശ്വേതാ മേനോനെ വെച്ച് ചെയ്തിരിക്കുകയാണ്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കള്ളിയങ്കാട്ട് നീലിയെ കുറിച്ച് കേട്ട പല കഥകളും ഐതിഹ്യങ്ങളും ഇങ്ങനെയാണ് , ആണുങ്ങളിൽ വശീകരിച്ചു കൊണ്ടു പോയി രക്തം ഊറ്റി കുടിച്ചിരുന്ന ഒരു ഭീകര യക്ഷി അതും ആറ് വിരലുകൾ ഉള്ള ഒരു സുന്ദരിയായ യക്ഷി . ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ അന്നും ഇന്നും ഒരു മടിയും ഇല്ലാത്ത താര സുന്ദരിയാണ് ശ്വേതാ മേനോൻ . സുജിത്ത് ശ്വേതാ മേനോനെ ടാഗ് ചെയ്തു കൊണ്ടാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആയതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗം വൈറലായി മാറി.
ചിത്രങ്ങൾക്ക് താഴെ നടി ബീന ആൻറണി ഉൾപ്പെടെ നിരവധി ആരാധകർ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നീലിയായി ശ്വേത എത്തിയാൽ ആ ചിത്രം പൊളിക്കും എന്നാണ് ആരാധകരിൽ ചില ചിത്രങ്ങൾക്ക് താഴെ നൽകിയ കമൻറ്. 1979 ൽ കള്ളിയങ്കാട്ട് നീലിയുടെ കഥ പറഞ്ഞ ഒരു ചിത്രം അതേ പേരിൽ പുറത്തിറങ്ങിയിരുന്നു . അന്ന് ആ ചിത്രത്തിൽ നീലിയായി എത്തിയത് നടി ജയഭാരതിയാണ്. ഏതായാലും കള്ളിയങ്കാട്ട് നീലിയായി എത്തിയ ശ്വേതയുടെ ഗ്രാഫിക് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
