മഞ്ഞ സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശ്രേയ ശരൺ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

പോക്കിരിരാജ, കാസിനോവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് കൂടി സുപരിചിതയായി മാറിയ താരമാണ് നടി ശ്രിയ ശരൺ. മ്യൂസിക് ആൽബങ്ങളിലൂടെ ആയിരുന്നു ശ്രിയ തൻറെ കരിയർ ആരംഭിച്ചത്. പിന്നീട് തെലുങ്കു , തമിഴ് , ഹിന്ദി ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു. പത്തൊമ്പതാം വയസ്സിൽ അഭിനയരംഗത്തേക്ക് ചുവട് വെച്ച് താരം ഇന്നും സിനിമകളിൽ സജീവമാണ്. 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം . തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ നുവ്വെ നുവ്വെ എന്ന ചിത്രം വാണിജ്യ വിജയം നേടിയതോടെ താരം അഭിനയരംഗത്ത് ശോഭിക്കുവാൻ തുടങ്ങി.

2003 ൽ ഹിന്ദിയിലും തമിഴിലും അരങ്ങേറ്റം കുറിച്ചു. എനക്ക് 20 ഉനക്ക് 18 എന്നതായിരുന്നു തമിഴിലെ ആദ്യ ചിത്രം . ഇത് വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2006 ൽ രജനീകാന്തിന്റെ നായികയായി ശിവജിയിൽ വേഷമിട്ടതോടെ തമിഴ് ചലച്ചിത്രരംഗവും ശ്രിയ പിടിച്ചടക്കി. പിന്നീട് തമിഴ് , തെലുങ്കു , ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന് വന്നുചേരുന്നത്. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ് , മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. പോക്കിരിരാജയിലെ അശ്വതി എന്ന കഥാപാത്രത്തെയും കാസിനോവയിലെ സമീറ എന്ന കഥാപാത്രത്തെയും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു .

കഴിഞ്ഞവർഷം പുറത്തിറങ്ങിയ ആർ ആർ ആർ തെലുങ്ക് ചിത്രത്തിലും ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിലും ടട്ട്ക എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു. കബ്സ എന്ന കന്നട ചിത്രവും മ്യൂസിക് സ്കൂൾ എന്ന ഹിന്ദി , തെലുങ്ക് ദ്വിഭാഷ ചിത്രവുമാണ് ശ്രിയയുടെ പുതിയ പ്രൊജക്ടുകൾ .

40 കാരിയായ താരം തൻറെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും ആരാധകരെ ഞെട്ടിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രിയ പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളർ സാരി ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് ശ്രിയ എത്തിയിരിക്കുന്നത്. സിത്താര കുടിഗെയുടേതാണ് ഔട്ട് ഫിറ്റ്. അതിശയകരമായ ഈ മഞ്ഞ സാരിക്ക് നന്ദി ; ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു എന്ന് കുറിച്ച് കൊണ്ടാണ് ശ്രിയ തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. പ്രവീൺ കേലുസ്കർ ആണ് താരത്തെ മേക്കപ്പ് ചെയ്തത്. ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് പ്രിയങ്ക ആണ്. ശ്രിയയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അരുൺ പ്രസാദ് ആണ് .

Scroll to Top