സിദ്ദു ഫ്രം സികാകുളം എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്രദ്ധ ദാസ്. മലയാളി പ്രേക്ഷകർക്ക് ഈ താരം സുപരിചിതയായത് ആര്യ 2 എന്ന അല്ലു അർജുൻ ചിത്രത്തിൽ വേഷമിട്ടപ്പോഴാണ് . ഈ ചിത്രത്തിൽ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളികളുടേയും ശ്രദ്ധ പിടിച്ചു പറ്റി. ലാഹോർ എന്ന സിനിമയിൽ വേഷമിട്ടു കൊണ്ട് ബോളിവുഡ് ചലച്ചിത്ര രംഗത്തും ശ്രദ്ധ അരങ്ങേറ്റം കുറിച്ചു. കന്നഡ സിനിമയിൽ 2012-ലായിരുന്നു ശ്രദ്ധ വേഷമിട്ടത്.

മലയാളത്തിലേക്കും തൊട്ടടുത്ത വർഷം തന്നെ ശ്രദ്ധ ചുവട് വച്ച്. 2013-ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ശ്രദ്ധ വേഷമിട്ടത് . വിനയന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ സിനിമയിൽ താര എന്ന വേഷമാണ് ശ്രദ്ധ അവതരിപ്പിച്ചത്. ഇവയ്ക്കെല്ലാം പുറമേ ബംഗാളി, ഇംഗ്ലീഷ് ഭാഷ ചിത്രങ്ങളിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലഘട്ടം മുതൽ കൂടുതലായും ഗ്ലാമറസ് റോളുകളാണ് സിനിമകളിൽ ശ്രദ്ധ ചെയ്തിരുന്നത്. 2021 ൽ പുറത്തിറങ്ങിയ കൊട്ടിഘോബ്ബ 3-യാണ് ശ്രദ്ധയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനി ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളും തെലുങ്ക് ചിത്രങ്ങളാണ്. നിരീക്ഷണ, ആർദം എന്നിവയാണ് ഈ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളുടേയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള ശ്രദ്ധ ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുള്ള പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരി അണിഞ്ഞെത്തിയ താരം ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൗന്ദ് ബ്രാൻഡിന്റേതാണ് കോസ്റ്റ്യൂം. സ്‌റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ആവണി പ്രതാപും മേക്കപ്പ് ചെയ്തിരിക്കുന്നത് മനീഷ ജെയിനും ആണ്.

