ഏറെ ആരാധകരുള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഏഷ്യാനെറ്റ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോ മറ്റ് അന്യഭാഷകളിലും അരങ്ങേറുന്നുണ്ട്. അന്യഭാഷകളിൽ നേരത്തെ ആരംഭിച്ച ഈ റിയാലിറ്റി ഷോയ്ക്ക് വമ്പൻ സ്വീകാര്യതയായിരുന്നു. മലയാളി പ്രേക്ഷകർ പോലും തമിഴ് ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആരാധകരായിരുന്നു. ആ സമയത്താണ് മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കം കുറിക്കുന്നത് . അവതാരകനായി സൂപ്പർസ്റ്റാർ മോഹൻലാൽ കൂടി എത്തിയതോടെ ഷോയുടെ റേറ്റിംഗ് വൻ രീതിയിൽ കുതിച്ചുയർന്നു.
ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. പതിവുപോലെ പല മേഖലകളിലും ഉള്ള വ്യത്യസ്തരായ നിരവധി മത്സരാർത്ഥികളാണ് ഈ സീസണിലും ഒത്തുകൂടിയിരിക്കുന്നത്. അതിനിടയിൽ സീസൺ ഫോറിലെയും സീസൺ ടുവിലെയും ഏറെ ആരാധകർ ഉണ്ടായിരുന്ന രണ്ട് മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും അതിഥി താരങ്ങളായി ഷോയിൽ പങ്കെടുത്തിരുന്നു. ഇവയെല്ലാം തന്നെ സീസൺ ഫൈവിന്റെ കാഴ്ചക്കാരെ വർധിപ്പിച്ചിരുന്നു.
ഇവയ്ക്ക് പുറമേ സീസൺ ഫൈവിൽ ഏറെ ശ്രദ്ധ നേടുന്നത് അഖിൽ മാരാരും ശോഭയും തമ്മിലുള്ള കോമ്പോ തന്നെയാണ്. ഇരുവരും തമ്മിലുള്ള സൈറ്റുകൾ സോഷ്യൽ മീഡിയയിൽ പോലും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴത്തെ ബി ബി പ്ലസിന്‍റെ ഇന്നത്തെ പ്രോമോ എത്തിയിരിക്കുന്നതും ഇരുവരും തമ്മിലുള്ള വമ്പൻ വഴക്ക് തന്നെയാണ്. വളരെ ഇമോഷണൽ ആയി കൊണ്ട് ശോഭ പറയുന്ന വാക്കുകൾ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഒരു താത്വിക അവലോകനം എന്ന ജോജു ജോർജ് ചിത്രം സംവിധാനം ചെയ്തു ഒരു സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് അഖിൽ മാരാർ . ഒരു സംരംഭക എന്ന നിലയിൽ തൻറെ കരിയർ മികച്ച രീതിയിൽ പടുത്തുയർത്തിയ വ്യക്തിയാണ് ശോഭ. ഫാഷൻ ഡിസൈനർ, ആക്ടിവിസ്റ്റ് എന്നീ മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ശോഭ.