ക്യൂട്ട് ലുക്കിൽ ടോവിനോ നായിക ശരണ്യ ആർ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

വിഷ്ണു നാരായണന്റെ സംവിധാന മികവിൽ മലയാളത്തിൻറെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി കൊണ്ട് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മറഡോണ. വേറിട്ട ഒരു കഥാപാശ്ചാത്തലവും ആയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തീയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചില്ല എങ്കിലും ഓൺലൈൻ റിലീസിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ നായിക വേഷം ചെയ്ത പുതുമുഖ താരവും ഇതിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ചത് നടി ശരണ്യ ആർ നായർ ആയിരുന്നു. ആദ്യ ചിത്രമാണെന്ന ഭയപ്പാടൊന്നും ഇല്ലാതെ തന്നെ മനോഹരമായാണ് ഈ സിനിമയിൽ ശരണ്യ വേഷമിട്ടത്. ചിത്രത്തിൽ ശരണ്യ അവതരിപ്പിച്ചത് ഹോം നേഴ്സായ ആശ എന്ന കഥാപാത്രത്തെയാണ്. ഈ ചിത്രത്തിന് ശേഷം പിന്നീട് ശരണ്യ അഭിനയിക്കുന്നത് രണ്ടു വർഷങ്ങൾ കഴിഞ്ഞ് 2020 ൽ ഇറങ്ങിയ ടു – സ്റ്റേറ്റ്സ് എന്ന ചിത്രത്തിലാണ്.ഇതുകൂടാതെ കഴിഞ്ഞവർഷം പുറത്തിറങ്ങിയ മൈ നെയിം ഈസ് അഴകൻ എന്ന കോമഡി ഫാമിലി ചിത്രത്തിലും ശരണ്യ തന്നെയായിരുന്നു നായിക. തമിഴ് ചിത്രമായ ഝാൻസിയിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തത് ശരണ്യ തന്നെയാണ്. ഈ ചിത്രം ഒടിടി റിലീസായിരുന്നു. മലയാളത്തിൽ ശരണ്യയുടെതായി ഇനി ഇറങ്ങാനുള്ള ചിത്രം ആളങ്കം ആണ് .മറ്റു താരങ്ങളെ പോലെ തന്നെ ശരണ്യയും ഇപ്പോൾ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്ത് സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. വാഗമണ്ണിലേക്കാണ് താരം പോയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യുന്നുണ്ട്. തൻറെ സ്റ്റൈലൻ ചിത്രങ്ങൾ ശരണ്യ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇപ്പോൾ എനിക്ക് നന്നായി അറിയാം എന്ന് കൂടി കുറിച്ചു കൊണ്ടാണ്. ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് അടിച്ചുപൊളിക്കൂ എന്നാണ്.

Scroll to Top