ഷംന കാസിം നായികയായ സുന്ദരി മൂവി ട്രെയ്‌ലർ കാണാം..!!

2008 ല് പുറത്തിറങ്ങിയ കൊടൈക്കനാൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം.അഭിനയത്തിന് ഒപ്പം മികച്ച നർത്തകി കൂടിയാണ് താരം.അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പരിപാടിയിൽ ഫൈനലിസ്റ്റായ താരമാണ് ഷംന.നടിയുടെ 2022 ല് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ രംഗങ്ങളാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

മലയാളത്തിൻ്റെ നടന വിസ്മയം മമ്മുട്ടി നായകനായ അഭിനയിച്ച ഹിറ്റ് സിനിമയാണ് കുട്ടനാടൻ ബ്ലോഗ്.മമ്മൂട്ടിക്ക് പുറമെ അനു സിത്താര,നെടുമുടി വേണു, സണ്ണി വെയ്ൻ,റായ് ലക്ഷ്മി എന്നിവർ മികച്ച വേഷത്തിൽ അഭിനയിച്ച സിനിമയിൽ പോലീസ് വേഷത്തിലാണ് താരം തിളങ്ങിയത്.കൂടുതലും തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളിയാണ്.

കേരളത്തിൽ നിന്നും അന്യ ഭാഷയിലേക്ക് വേഗത്തിൽ കുടിയേറിയ ഒരു താരം കൂടിയാണ് ഷംന കാസിം.ഈ അടുത്തിടെ വിവാഹം കഴിഞ്ഞ താരം ഭർത്താവിനൊപ്പം ദുബായിലാണ്.നടിയുടെ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയുടെ ട്രെയിലർ ആണ് ഇപ്പൊൾ വീണ്ടും ആരാധകരുടെ ഇടയിൽ വൈറലായി മാറുന്നത്.ഒരു ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ തുടങ്ങിയ യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമാ മുന്നോട്ട് പോകുന്നത്.യൂട്യൂബിൽ ലക്ഷകണക്കിന് ആളുകളാണ് താരത്തിൻ്റെ ഈ സിനിമയുടെ ട്രെയിലർ കണ്ടത്.നടിയുടെ സിനിമാ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമാണ് സുന്ദരിയിലൂടെ അവതരിപ്പിച്ചത്.

Scroll to Top