ഓറഞ്ച് സാരീയിൽ അതീവ സുന്ദരിയായി നടി ശാലീൻ സോയ..

മിനിസ്ക്രീൻ പ്രേഷകർക്കും ബിഗ്സ്ക്രീൻ പ്രേഷകർക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് ശാലിൻ സോയ. തന്റെ കുട്ടിക്കാലം മുതൽക്കേ സിനിമ മേഖലയിൽ സജീവമായിരിക്കുന്ന നടിയാണ് ശാലിൻ സോയ. ഒരുപാട് വേഷങ്ങൾ ഇതിനോടകം തന്നെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ അപ്പുറം മികച്ച അവതാരികയും, സംവിധായിക എന്നീ മേഖലയിലും തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഏത് മേഖലയിൽ ആണെങ്കിലും മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്.

ബിഗ്സ്ക്രീൻ, മിനിസ്ക്രീൻ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും എപ്പോളും സജീവമായിരിക്കുന്ന ഒരു താരം കൂടിയാണ് ശാലിൻ. അവതാരികയായി തിളങ്ങി നിൽക്കുമ്പോളാണ് താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ഏറെ ജനശ്രെദ്ധ നേടുന്നത്. ഒരുക്കാലത്ത് എല്ലാ മലയാളികൾക്ക് ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. ദീപ റാണി എന്ന കഥാപാത്രമായിരുന്നു ശാലിൻ കൈകാര്യം ചെയ്തിരുന്നത്.

ധമാക്ക, അരികിൽ ഒരാൾ, യാത്ര, മല്ലുസിംഗ്, ഡ്രാമ, തുടങ്ങിയ ചലച്ചിത്രങ്ങളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം താരത്തിനെ തേടിയെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതുപോലെ തന്നിക്കെതിരെ വരുന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കെതിരെയും മറ്റ് നടിമാരെ പോലെ ശാലിൻ മൗനം പാലിക്കാറില്ല.

ശക്തമായ മറുപടികളാണ് താരം ഓരോ തവണ നൽകാറുണ്ട്. എവിടെയാണേലും തന്റെ നിലപാടുകൾ അറിയിക്കാൻ ശാലിൻ ഒട്ടും മടി കാണിക്കാറില്ല. നിലവിൽ ശാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഏറ്റെടുക്കുന്നത്. ഓറഞ്ച് സാരീയിൽ അതീവ സുന്ദരിയായിട്ടാണ് ശാലീൻ ഇത്തവണ പ്രേത്യേക്ഷപ്പെട്ടിട്ടുള്ളത്.

Scroll to Top