ചുവപ്പ് സാരിയിൽ സുന്ദരിയായി നടി ശാലിൻ സോയ..!

ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ചെറുപ്രായത്തിലെ തന്നെ വേഷമിട്ടുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ശാലിൻ സോയ . മലയാളി പ്രേക്ഷകർക്ക് ഈ താരം കൂടുതൽ സുപരിചിതയാകുന്നത് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കുടുംബയോഗം എന്ന പരമ്പരയിൽ വേഷമിട്ടതിനുശേഷം ആണ് . ഈ സീരിയലിൽ ഷാലിൻ അവതരിപ്പിച്ചത് അലോന എന്ന കഥാപാത്രത്തെയാണ്. ശ്രദ്ധിക്കപ്പെടാൻ സാധിച്ചത് ഈ പരമ്പരയിലൂടെ ആയിരുന്നു എങ്കിലും ആദ്യ പരമ്പര മിഴി തുറക്കുമ്പോൾ ആയിരുന്നു.

ഓരോ സീരിയലുകളിലും വേഷമിടുന്നതിനോടൊപ്പം തന്നെ സിനിമയിലേക്കുള്ള അവസരവും താരത്തിന് വന്നുചേർന്നു. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ ബാലതാരമായി ശാലിൻ അഭിനയിച്ചു. മലയാളത്തിൽ അവസാനമായി താരം വേഷമിട്ടത് ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ നായകൻറെ സഹോദരിയാണ് ശാലിൻ അഭിനയിച്ചത്.

എന്നാൽ സിനിമകളേക്കാളും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തത് മിനിസ്ക്രീൻ പരമ്പരയായ ഓട്ടോഗ്രാഫ് ആണ് . ഇന്നും ശാലിൻ പല പ്രേക്ഷകർക്കും അറിയപ്പെടുന്നത് ഈ പരമ്പരയിലെ ദീപ റാണി എന്ന കഥാപാത്രത്തിന്റെ പേരിലാണ്. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലാത്ത ശാലിൻ ചുവട് വെച്ചിരിക്കുന്നത് സംവിധാനത്തിലേക്ക് ആണ് . താരം സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സംവിധാനം ചെയ്തുകൊണ്ട് തൻറെ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ .

ശാലിൻ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ്, യെല്ലോ കളർ കലർന്ന സാരിയും റെഡ് കളർ സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഹാർട്ട് ടു ഹാർട്ട് എന്നെക്കുറിച്ച് കൊണ്ടാണ് ശാലിൻ തൻറെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്ത് അമാൽ സൈറ ആണ് ശാലിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top