സാരിയിൽ ഉത്ഘാടന വേദിയിൽ തിളങ്ങി നടി സുചിത്ര…!

മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള ഒരുപാട് ടെലിവിഷൻ താരങ്ങളുണ്ട് , പ്രത്യേകിച്ച് നടിമാർ . നായിക വേഷങ്ങളിൽ എത്തുന്നവരാണ് കൂടുതലായും പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുള്ളത്. ഇത്തരത്തിൽ നായിക കഥാപാത്രങ്ങളെ പോലെ ശ്രദ്ധിക്കപ്പെടുന്നവരാണ് വില്ലത്തിമാരും . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിലൂടെ നെഗറ്റീവ് റോൾ ചെയ്ത് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നടി സുചിത്ര നായർ.

സുചിത്രയെ മലയാളികൾ തിരിച്ചറിയുന്നത് വാനമ്പാടിയിലെ പദ്മിനി അല്ലെങ്കിൽ പപ്പി എന്ന് പറയുമ്പോഴാണ് . സുചിത്ര അമൃത ടിവിയിലെ കൃഷ്ണകൃപ സാഗരം എന്ന പരമ്പരയിൽ ആണ് അതിന് മുമ്പ് അഭിനയിച്ചിരുന്നത്. സുചിത്ര മികച്ച ഒരു നർത്തകി കൂടിയാണ്. കുട്ടികാലം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന സുചിത്ര തിരുവനന്തപുരം സ്വദേശിനിയാണ്. നൃത്തത്തോടൊപ്പം തന്നെ സുചിത്രയ്ക്ക് അഭിനയത്തോടും താല്പര്യം ഏറെയായിരുന്നു.

മലയാളികൾ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത് വാനമ്പാടി എന്ന പരമ്പരയിൽ വന്ന ശേഷമാണ്. ആ പരമ്പര അവസാനിച്ചതോടെ സുചിത്ര ടെലിവിഷൻ പരമ്പരകളിൽ നിന്ന് അൽപ്പം ബ്രേക്ക് എടുത്തു. പിന്നീട് മലയാളി പ്രേക്ഷകർ സുചിത്രയെ കാണുന്നത് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലാണ്. നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയ സുചിത്ര 63 ദിവസം ആയിരുന്നു ആ വീട്ടിൽ നിന്നത്. അതിന് ശേഷം നിരവധി അവസരങ്ങളാണ് സുചിത്രയെ തേടിയെത്തിയത്.

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ സുചിത്രയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ സുചിത്രയുടെ പുത്തൻ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പുതിയതായി തിരുവനന്തപുരത്തു  ആരംഭിച്ച ഒരു സലൂണിന്റെ ഉദ്‌ഘാടനത്തിന് എത്തിയതാണ് സുചിത്ര . ഈ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സുചിത്രയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് മനോരമയുടെ ആഴ്ചപ്പതിപ്പില്‍ വരയ്ക്കുന്ന സ്ത്രീകളെ പോലെ ആണ്. സാരിയിൽ അതീവ സുന്ദരിയായാണ് സുചിത്ര എത്തിയത്.

Scroll to Top