മലയാളം ചിത്രം ഡ്രൈവിംഗ് ലൈസൻസ് ഹിന്ദി റീമേക്ക് “സെൽഫി”..! വീഡിയോ സോങ്ങ് കാണാം..

സച്ചി രചന നിർവഹിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് . പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ സെൽഫി എന്ന പേരിൽ ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് പ്രദർശനത്തിന് എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഫിലിം സ്റ്റാർ വേഷത്തിൽ നടൻ അക്ഷയ് കുമാറും സുരാജിന്റെ ആർ ടി ഒ ഇൻസ്പെക്ടർ വേഷത്തിൽ നടൻ ഇമ്രാൻ ഹാഷ്മിയും ആണ് ബോളിവുഡിൽ വേഷമിടുന്നത്. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ട്രെൻഡിങ് ആയി മാറുകയാണ്. കുടിയെ നീ തേരി എന്ന ഗാനമാണ് പ്ലെ ഡി എം എഫ് എന്ന യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. രണ്ടു കോടിയിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം ഇതിനോടകം സ്വന്തമാക്കിയത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനരംഗത്തിൽ നടൻ അക്ഷയ് കുമാറിനൊപ്പം വേഷമിട്ടിരിക്കുന്നത് സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടി മൃണാൾ താക്കൂർ ആണ് . താരത്തിന്റെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. അക്ഷയ് കുമാറിന്റെയും മൃണാളിന്റെയും പെർഫോമൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയിട്ടുള്ളത്. ദി പ്രൊഫെസിയും സഹ്‌റ എസ് ഖാനും ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.

രാജ് മേത്തയാണ് ഈ കോമഡി ഡ്രാമ റീമേക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ഋഷഭ് ശർമയാണ് രചന നിർവഹിച്ചിട്ടുള്ളത്. ധർമ്മ പ്രൊഡക്ഷൻസ് ,പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് , കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഹിറൂ യാഷ് ജോഹർ, അരുണ ഭാട്ടിയ , സുപ്രിയ മേനോൻ , കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ , അപൂർവ മേത്ത , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അക്ഷയ് കുമാർ , ഇമ്രാൻ ഹാഷ്മി, മൃണാൾ താക്കൂർ എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ സച്ചിൻ പട്ടേൽ, ഡയാന പെന്റി, നുഷ്രത്ത് ഭരുച്ച, മഹേഷ് താക്കൂർ , ഫാഹീം ഫാസിലി , ടിസ്ക ചോപ്ര എന്നിവരും വേഷമിടുന്നുണ്ട്. രാജീവ് രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് റിതേഷ് സോണി ആണ് .

Scroll to Top