നടിയും മോഡലും ഒന്നും അല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 15 ലക്ഷം ആളുകൾ..!

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി പലയിടങ്ങളെയും ആശ്രയിക്കുന്നവരാണ് നമ്മൾ . അതിലെ ഒരു പ്രധാന കേന്ദ്രം തന്നെയാണ് ജിം . നിരന്തരമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സാധിക്കുകയും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യുന്നു. ജിം പരിശീലകരിൽ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് സപ്ന വ്യാസ് പട്ടേൽ . ഒരു ഫിറ്റ്നസ് പരിശീലകയായ സപ്ന അറിയപ്പെടുന്ന ഒരു യൂട്യൂബ് ബ്ലോഗർ കൂടിയാണ് . ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരാണ് ഈ സുന്ദരിക്ക് ഉള്ളത്.

സപ്ന ജനിച്ചതും വളർന്നതും ഗുജറാത്തിലെ അഹമ്മദാബാദിലാണ്. നിരവധി പരസ്യങ്ങളിൽ മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം കൂടിയാണ് സപ്ന. സ്ത്രീകളുടെ ഫിറ്റ്നസ് ട്രെയ്നർ ആയി കരിയർ ആരംഭിച്ച ഈ താരം പിന്നീട് സ്ത്രീകളുടെ മോട്ടിവേഷൻ സ്പീക്കർ കൂടിയായി മാറുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടക്കാറുള്ള നിരവധി പരിപാടികളിലും മറ്റ് ചടങ്ങുകളിലും ഈ താരം പങ്കെടുക്കാറുണ്ട്. സപ്നയുടെ അച്ഛൻ ജയ് നാരായണൻ വ്യാസ് ഗുജറാത്തിലെ ആരോഗ്യ മന്ത്രി കൂടിയാണ്.

ഒരു ജിം ട്രെയിനർ ആയി എത്തുന്നതിനു മുൻപ് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ തന്നെ ഈ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂട്യൂബ് ബ്ലോഗർ ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമാണ് സപ്ന . മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം കൂടി നേടിയിട്ടുണ്ട് ഈ താരം. തൻറെ ജിമ്മിലെ വിശേഷങ്ങളും പ്രേക്ഷകർക്ക് ഗുണകരമായ മറ്റു കാര്യങ്ങളും തന്റെ വീഡിയോയിലൂടെ ഈ താരം പങ്കു വയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പലപ്പോഴും ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും സപ്ന പോസ്റ്റ് ചെയ്യാറുണ്ട്. ഈ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Scroll to Top