വിനയൻ ചിത്രത്തിൽ അഭിനയിച്ചു..! അതിനാണ് വിലക്ക് വന്നത്..! സ്ഫടികം ജോർജ്ജ്..

നിലവിൽ സിനിമ പ്രേമികളെ ഏറെ ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുന്ന ഒരു വാർത്തയാണ് സംവിധായകൻ ഭദ്രൻ അണിയിച്ചൊരുക്കിയ സ്ഫടികം എന്ന ചിത്രത്തിൻറെ റി റിലീസ്. സിനിമ പ്രേമികളുടെ കഴിഞ്ഞ 10 വർഷത്തെ നിരന്തരമായ അഭ്യർത്ഥനകളുടെയും കത്തുകളുടെയും ഫലമാണ് ചിത്രത്തിൻറെ റീറിലീസ്. സംവിധായകൻ ഭദ്രൻ ചിത്രത്തിൻറെ റിലീസിനെ കുറിച്ച് പറയുന്നത് ; ഈ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും , ചില മാറ്റങ്ങളോടെയാണ് ചിത്രം എത്തുന്നത് എങ്കിലും കണ്ടെന്റിൽ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല എന്നുമാണ്.

ഡോൾബി സാങ്കേതികവിദ്യയുടെ മികവോടെ ചിത്രം വീണ്ടും പുറത്തിറങ്ങുമ്പോൾ ചിത്രത്തിന് മാറ്റുന്നതിനായി ചില ഷോട്ടുകൾ ചേർത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികം എന്ന ചിത്രമാണ് ഇനി തിയേറ്ററുകളിൽ കാണാൻ പോകുന്നത്. അതിനായി ആർട്ടിസ്റ്റുകൾ ഇല്ലാതെ എട്ടു ദിവസത്തോളം സംവിധായകൻ ഭദ്രൻ ഷൂട്ടിംഗ് നടത്തിയിരുന്നു. 1995ൽ ആയിരുന്നു ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തെ കൂടാതെ തിലകൻ , നെടുമുടി വേണു , ഉർവശി തുടങ്ങി നിരവധി താരങ്ങളുടെ അതിഗംഭീര പ്രകടനം കൂടി ചിത്രത്തിൽ കാണാൻ സാധിച്ചിരുന്നു. ഈ ചിത്രത്തിൻറെ റീറിലീസ് സംഭവിക്കുമ്പോൾ സംവിധായകൻ ഭദ്രേയും മോഹൻലാലിനെയും ഒപ്പം മോഹൻലാൽ ആരാധകരുടെയും ദീർഘകാല സ്വപ്നമാണ് വർഷങ്ങൾക്കുശേഷം സഫലമാകുന്നത്.

ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ ആയിരുന്നു സ്ഫടികം. എന്നാൽ ഈ ചിത്രത്തിലൂടെ തലവരെ തന്നെ മാറി എന്ന് പറയാവുന്ന താരമായിരുന്നു ഇതിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ജോർജ് , ചിത്രത്തിനു ശേഷം സ്ഫടികം ജോർജ് എന്ന പേരിലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും പുരോഗമിക്കുന്ന സമയത്ത് സ്ഫടികം ജോർജ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ വന്നശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ്. അക്കൂട്ടത്തിൽ വിനയൻ ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം തനിക്ക് ഏർപ്പെടുത്തിയ വിലക്കു കാരണം രണ്ടര വർഷത്തോളം വീട്ടിലിരുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് 100% സേഫ് ആണെന്നും ഒരു അടി പോലും ഫൈറ്റ് സീനുകൾ എടുക്കുന്ന സമയത്ത് ദേഹത്ത് കൊണ്ടിട്ടില്ല എന്നും അത്രയ്ക്ക് ടൈമിംഗ് ഉള്ള നടനാണ് മോഹൻലാൽ എന്നും അദ്ദേഹം അഭിമുഖത്തിൽ കൂടി ചേർത്തു. മോഹൻലാലിനെ പോലെ ഇത്ര പെർഫെക്ട് ആയി ഫൈറ്റ് സീനുകൾ ചെയ്യുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തനിക്ക് സ്ഫടികം ജോർജ് എന്ന പേരിട്ടത് പത്രക്കാരാണെന്നും അദ്ദേഹം പറയുകയുണ്ടായി. വിനയന്റെ കന്യാകുമാരിയിലെ കവിത എന്നതാണ് തൻറെ ആദ്യചിത്രം എന്നും പിന്നീട് സിബി മലയിൽ ഒരുക്കിയ ചെങ്കോലിലും അഭിനയിച്ചു. തൻറെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് സ്ഫടികം. അക്കാലത്ത് മലയാള ഫിലിം ഇൻഡസ്ട്രിയൽ മൂന്ന് ജോർജ്ജുമാർ ഉണ്ടായിരുന്നു , അതിലെ ജോർജിനെ തിരിച്ചറിയുന്നതിനായി പത്രക്കാർ ചേർത്ത് നൽകിയതാണ് സ്ഫടികം ജോർജ് എന്നത് .

നടൻ നാസറിന് പകരക്കാരനായാണ് സ്ഫടികത്തിൽ ജോർജ് വേഷമിട്ടത്. അന്ന് ആ വേഷം ചെയ്യുമ്പോൾ ഇനി തൻറെ കരിയറിൽ ഇതുപോലൊരു പോലീസ് വേഷം ചെയ്യില്ലെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കും തോറും അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തനിക്കും തോന്നിത്തുടങ്ങി. തൻറെ പ്രായം വല്ലാതെ കടന്നു പോയതിനുശേഷം ആണ് അഭിനയരംഗത്തേക്ക് എത്തുന്നത് അതുകൊണ്ടുതന്നെ നായകനായി വേഷമിടണം എന്ന് മോഹം ഒന്നും ഉണ്ടായിരുന്നില്ല. മാള അരവിന്ദൻ ചേട്ടനും തിലകൻ ചേട്ടനും എനിക്കും ആയിരുന്നു അന്ന് സിനിമയിൽ നിന്ന് വിലക്ക് വന്നിരുന്നത്. അതിന് കാരണമായി പറഞ്ഞത് വിനയന്റെ സിനിമയിൽ അഭിനയിച്ചു എന്നുള്ളതാണ്. തുടർന്ന് രണ്ടര വർഷത്തോളം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു , ഇതിൻറെ പേരിൽ പ്രശ്നങ്ങൾക്കും ബഹളങ്ങൾക്കും ഒന്നും താൻ പോയിരുന്നില്ല. എനിക്ക് ഇവിടുത്തെ പൊളിറ്റിക്സ് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം വിലക്കിനെ കുറിച്ച് പറഞ്ഞത്. വിനയന്റെ ചിത്രത്തിലൂടെയായിരുന്നു കരിയർ ആരംഭിച്ചത് അതുകൊണ്ടുതന്നെ വിനയൻ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ അത് ചെയ്യുവാൻ പോയി. അതിൻറെ പേരിലുള്ള പ്രത്യാഘാതങ്ങൾ എത്ര വലുതായിരിക്കും എന്ന് അറിയില്ലായിരുന്നു. യക്ഷിയും ഞാനും ആയിരുന്നു ആ സിനിമ എന്ന് പറഞ്ഞുകൊണ്ട് സ്ഫടികം അവസാനിപ്പിച്ചു.

Scroll to Top