ലോകേഷ് വിജയ് ചിത്രം ലിയോയിൽ ജോർജുകുട്ടിയുടെ വക്കീലും..

ലോകേഷ് കനകരാജ് അണിയിച്ചൊരുക്കി വിജയ് പ്രധാന വേഷത്തിലെത്തുന്ന പുത്തൻ ചിത്രമാണ് ലിയോ . ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത് നടി തൃഷയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമായിരിക്കും ലിയോ എന്നത് ഇതിനോടകം വെളിപ്പെടുത്തിയിരുന്നു. ആയതിനാൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള സിനിമ പ്രേമികൾ എല്ലാം തന്നെ ഈ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും പുറത്തുവരുമ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. മലയാളി താരങ്ങളായ ബാബു ആൻറണി, മാത്യു തോമസ് എന്നിവർ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു മലയാളി താരത്തെ കുറിച്ചുള്ള വിശേഷങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ദൃശ്യം 2 എന്ന ചിത്രത്തിലൂടെ ജോർജുകുട്ടിയുടെ വക്കീലായി വേഷമിട്ടുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ ശാന്തിപ്രിയ താരവും ലിയോയിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അഡ്വക്കേറ്റ് രേണുക എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ശാന്തി പ്രിയ അവതരിപ്പിച്ചത്. അതിനുമുൻപ് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലും ശാന്തി പ്രിയ വേഷമിട്ടിരുന്നു. ഇപ്പോൾ ലിയോയിൽ അഭിനയിക്കുന്ന കാര്യവും ശാന്തി പ്രിയ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിൻറെ സംവിധായകൻ ലോകേഷിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ശാന്തി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദൃശ്യത്തിലെ സഹതാരങ്ങളായി വേഷമിട്ട നടി എസ്തർ അനിൽ, കൃഷ്ണപ്രഭ എന്നിവർ ശാന്തി പ്രിയയുടെ പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് കമന്റുകൾ നൽകിയിട്ടുണ്ട്. ചിത്രത്തിൽ ഏതു ആണ് ശാന്തി എത്തുന്നത് എന്ന കാര്യം വ്യക്തമല്ല. കാശ്മീരിൽ ഉള്ള ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരുന്നു. ആ ഷെഡ്യൂൾ കമ്പ്ലീറ്റ് ചെയ്തത് മാർച്ചിൽ ആയിരുന്നു. മെയിൽ ഫൈനൽ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് കംപ്ലീറ്റ് ചെയ്യും എന്ന് പറയപ്പെടുന്നു.

Scroll to Top