ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്..! ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശാന്തി ബാലചന്ദ്രൻ..

ഡൊമിനിക് അരുൺ സംവിധാന മികവിൽ മലയാളത്തിൻറെ യുവതാരം ടോവിനോ തോമസിനെ നായകനാക്കി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സിനിമയായിരുന്നു തരംഗം. ടോവിനോയെ കൂടാതെ ഈ ചിത്രത്തിൽ ബാലു വർഗീസ്, ഉണ്ണിമുകുന്ദൻ , വിജയരാഘവൻ, ദിലേഷ് പോത്തൻ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇതിൽ ടോവിനോ തോമസിന്റെ നായികയായി വേഷമിട്ടത് ശാന്തി ബാലചന്ദ്രൻ എന്ന പുതുമുഖ താരമായിരുന്നു .



ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും തൻറെ അഭിനയമികവുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. ആദ്യ ചിത്രത്തിന് ശേഷം ശാന്തിയെ തേടി കൂടുതൽ അവസരങ്ങൾ വന്നെത്തുകയും ചെയ്തു. അതിൽ എടുത്തു പറയേണ്ടത് മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതാണ്. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ശാന്തിക്ക് ലഭിച്ചു.



അതിനുശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, രണ്ടുപേർ, അഹാ, ചതുരം, ജിന്ന് തുടങ്ങിയ സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ശാന്തിയുടേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ഗുൽമോഹർ ആണ് . തമിഴിലെ ഒരു വെബ് സീരീസിലും താരം ഇപ്പോൾ വേഷമിടുന്നുണ്ട്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ശാന്തി ബാലചന്ദ്രന്റെ ഒരു ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് ആണ് . ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയിരിക്കുന്നത്. ഫോട്ടോസ് എടുത്തിരിക്കുന്നത് സജ്ന സംഗീത് ശിവനാണ്. സിനിമകളിൽ ഇത്തരം വേഷങ്ങളിൽ ശാന്തിയെ കാണാത്തതിനാൽ ആരാധകർ ഒന്ന് ഞെട്ടിയിരിക്കുകയാണ്. ഒപ്പം താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Scroll to Top