മീൻ പിടിക്കുന്ന വലയോ..? വെറൈറ്റി ഡ്രസ്സിൽ ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ..

മികച്ച ഒരു ഡാൻസറായ സാനിയ തൻറെ കരിയർ തുടങ്ങുന്നത് ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ്. 2014 മുതൽക്കേ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ഭാഗമായ സാനിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത് മഴവിൽ മനോരമയിൽ നടത്തിയ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഈ ഷോയിലെ സെക്കന്റ്ഡ് റണ്ണറപ്പായി മാറിയ സാനിയ സിനിമയിലേക്കും രംഗപ്രവേശനം ചെയ്തു. ബാലതാരമായി ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

പതിനാറാം വയസ്സിൽ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായും തുടക്കം കുറിച്ചു. പിന്നീട് പ്രേതം 2, സകല കലാശാല, ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി , സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഗാനരംഗത്തിൽ ഐറ്റം ഡാൻസറായും ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ അതിഥി താരമായും സാനിയ പ്രത്യക്ഷപ്പെട്ടു. സിനിമകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസിലും മ്യൂസിക് ആൽബങ്ങളിലും എല്ലാം സാനിയ അഭിനയിച്ചിട്ടുണ്ട്.

21 കാരിയായ ഈ താരത്തിന് ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. അഭിനയ മികവുകൊണ്ട് മാത്രമായിരുന്നില്ല ഇത്രയേറെ ആരാധകരെ സാനിയ സ്വന്തമാക്കിയത്. താരത്തിന്റെ ഗ്ലാമറസ് പരിവേഷവും ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തിലെ ഫാഷൻ ക്വീൻ എന്ന ഓമന പേര് പോലും സാനിയക്ക് ലഭിച്ചത് താരത്തിന്റെ ഗ്ലാമർ പരിവേഷത്തിലൂടെയാണ്. നിത്യജീവിതത്തിൽ കൂടുതലായും ഹോട്ട്, ഗ്ലാമറസ് ലുക്കുകളിലാണ് സാനിയ പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.

യാത്രകളോട് ഏറെ പ്രിയമുള്ള സാനിയ അവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഏറെ തവണ താൻ സന്ദർശിച്ചിട്ടുള്ള മാലിദ്വീപിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് സാനിയ . അവിടെ നിന്നുള്ള താരത്തിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബ്ലാക്ക് കളർ ബിക്കിനിക്ക് മേലെ നെറ്റിന്റെ ഫ്രോക്ക് ധരിച്ച് ഹോട്ടായി എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി രസമേറിയ കമന്റുകളും വന്നിരുന്നു.

Scroll to Top