ലെഹങ്കയിൽ ഗ്ലാമറസ്സായി നടി സാനിയ…. കണ്ണെടുക്കാനാകാതെ ആരാധകർ…

ഒരുപാട് ആരാധകരുള്ള മലയാള സിനിമയിലെ യുവതാര നിരയിലെ സുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. മലയാള സിനിമയിലേക്ക് സാനിയ ചുവടുവെച്ചത് ഒരു ബാലതാരമാണ്. ബാല്യകാലസഖി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ മഴവിൽ മനോരമയിൽ നടന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി സാനിയ എത്തുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഡാൻസിൽ അത്യുജ്ജല പ്രകടനം കാഴ്ചവച്ച ഈ താരത്തെ അന്നു മുതൽക്ക് പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. തൻറെ ഡാൻസിലെ മികവിലൂടെ അഭിനയരംഗത്തേക്ക് എത്തുകയും ഒട്ടും വൈകാതെ തന്നെ നായികയായി രംഗപ്രവേശനം ചെയ്യുകയും ചെയ്തിരുന്നു സാനിയ . തൻറെ പതിനാറാം വയസ്സിലാണ് ക്വീൻ എന്ന ചിത്രത്തിൽ സാനിയ നായികയായി അഭിനയിക്കുന്നത്. 2018 ലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. അതിനുശേഷം സാനിയ എന്ന താരം മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. ലൂസിഫറിലെ മകൾ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

സാനിയ ഒരു ഗ്ലാമർ പരിവേഷമുള്ള താരം കൂടിയാണ്. സിനിമയിൽ അത്തരം വേഷങ്ങളിൽ എത്തുന്നത് കുറവാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിത്യജീവിതത്തിലും കൂടുതലും ഗ്ലാമർ ആയി തന്നെയാണ് സാനിയെ കാണപ്പെടാറുള്ളത്. സാനിയ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കുമായാണ് സാനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്കോട്ട്ലാൻഡിൽ അവധി ആഘോഷിക്കുന്നതിനായി ഒരാഴ്ച മുൻപ് താരം എത്തിയിരുന്നു. ദുബായിൽ ഒരു വിവാഹ സൽക്കാരത്തിലും സാനിയ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

സാനിയ പങ്കുവെച്ച് ലഹങ്കയിൽ ഉള്ള പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ വച്ചാണ് ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. താരത്തിന്റെ ഈ അതി മനോഹര ചിത്രങ്ങൾ പകർത്തിട്ടുള്ളത് ഫാഹിൽ ഹക്കിമാണ്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് അഷ്ന ആഷി ആണ്. താരം ധരിച്ചിരിക്കുന്നത് മെയ്ഡ് ബൈ മിലന്റെ ഡിസൈനിലുള്ള ലെഹങ്ക ആണ്.

Scroll to Top