ദുബായിൽ ഹോട്ട് ലുക്കിൽ എത്തി ആരാധകരെ ഞെട്ടിച്ച് നടി സാനിയ ഈയ്യപ്പൻ..!

മഴവിൽ മനോരമയിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി കടന്ന് വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെയാണ് . അതിന് ശേഷം ബാലതാരമായി സിനിമയിൽ അരങ്ങേറുകയും ഒട്ടും വൈകാതെ തന്നെ നായികയായി കൊണ്ട് സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്ത താരമാണ് സാനിയ ഇയ്യപ്പൻ. നായിക ഇഷ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്.

ഡാൻസ് ഷോയിലൂടെ തന്റെ കരിയർ പടുത്തുയർത്ത സാനിയ അസാധ്യമായ കഴിവുള്ള ഒരു ഡാൻസർ കൂടിയാണ് എന്ന് തന്നെ പറയാം. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത് . ഈ ചിത്രത്തിന് തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടുവാൻ സാധിച്ചിരുന്നു. ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിലാണ് സാനിയ അഭിനയിച്ചത്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളിൽ സാനിയ തന്റെ മികവ് തെളിയിച്ചു. സാറ്റർഡേ നൈറ്റ് എന്ന നിവിൻ പോളി ചിത്രത്തിലാണ് സാനിയ അവസാനമായി വേഷമിട്ടത്.

പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു കിടിലൻ ഡാൻസ് പെർഫോമൻസുമായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. എത്ര വലിയ നായികയായി ഉയർന്നാലും ഡാൻസിനോടുള്ള താരത്തിന്റെ പ്രിയം കുറഞ്ഞിട്ടില്ല . ഡാൻസിലെ സാനിയയുടെ അസാധ്യമായ മെയ്‌വഴക്കം പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നിരവധി ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി നിരന്തരം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ .

ഇപ്പോഴിതാ സാനിയ ദുബായിൽ നിന്ന് പങ്കുവെച്ചിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബ്ലാക്ക് കളർ ഫ്രോക്കിൽ ഹോട്ട് ലുക്കിൽ ആണ് സാനിയ എത്തിയിട്ടുള്ളത്. ഡിന്നറിനായി എത്തിയ സാനിയയുടെ ഫോട്ടോസും വീഡിയോസും ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാതാരം ഗ്രേസ് ആൻറണി ഉൾപ്പെടെ നിരവധിപേർ താരത്തിന്റെ ചിത്രങ്ങൾ താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

Scroll to Top