ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിഗംഭീര നർത്തകിയാണ് താനെന്ന കാര്യം ആ റിയാലിറ്റി ഷോയിലൂടെ മൂന്നാം സ്ഥാനം നേടി കൊണ്ട് സാനിയ തെളിയിച്ചു. ഈ റിയാലിറ്റി ഷോ മൂലം താരത്തിന് അഭിനയരംഗത്തേക്ക് അവസരം ലഭിച്ചു. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സാനിയക്ക് ഒട്ടും വൈകാതെ തന്നെ നായിക വേഷങ്ങളിൽ ശോഭിക്കുന്നതിനുള്ള അവസരവും ലഭിച്ചു.

ബാല്യകാലസഖി ആയിരുന്നു ആദ്യ സിനിമ പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്തു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചത് കൂടാതെ ഒട്ടേറെ ആരാധകരെയും നേടിയെടുക്കാൻ ഈ യുവതാരത്തിന് സാധിച്ചു. പിന്നീട് മലയാള ചലച്ചിത്ര ലോകത്ത് സാനിയ എന്ന താരം സജീവമായി നായികയായും സഹനടിയായും എല്ലാം നിരവധി ചിത്രങ്ങളിൽ സാനിയ ശോഭിച്ചു. ഈയടുത്ത് കെനിയയിൽ തൻറെ ജന്മദിനം ആഘോഷിച്ച താരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഒരു സോളോ ട്രിപ്പ് ആയിരുന്നു അത്.

ഇപ്പോഴിതാ തൻറെ ആരാധകർക്കായി ഒരു കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമ്മാനിച്ചിരിക്കുകയാണ് സാനിയ . നീല കളർ ലെഹങ്ക ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാനിയയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് ആണ്. സാനിയ അണിഞ്ഞിരിക്കുന്നത് മെയ്ഡ് ബൈ മിലന്റെഅതിമനോഹര ലെഹങ്കയാണ്.

താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് സാംസൺ ലെയ് ആണ് . വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സാനിയയുടെ ഈ ചിത്രങ്ങൾ ഇടം നേടിയത്. ടെലവിഷൻ അവതാരകയും നടിയുമായ പേളി മാണി താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറ് രേഖപ്പെടുത്തിയിട്ടുണ്ട്. സാനിയയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം നിവിൻ പോളിക്കൊപ്പം അഭിനയിച്ച സാറ്റർഡേ നൈറ്റ് ആണ് . അതിനുശേഷം താരത്തിന്റെ പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ അനൗൺസ് ചെയ്തിട്ടില്ല.