പിറന്നാൽ ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

സോഷ്യൽ മീഡിയയിൽ ഒരു വൈറൽ താരമാണ് നടി സാനിയ ഇയ്യപ്പൻ. താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. ഈയടുത്ത് സാനിയ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്നതിനായി കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അതിനുശേഷം സാനിയ ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ജന്മദിനാഘോഷ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ലൈറ്റ് ബ്ലൂ കളർ ഫ്രോക്ക് ധരിച്ച് പതിവ് പോലെ ഗ്ലാമർ ആയി തന്നെയാണ് സാനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തരത്തിന്റെ ഡ്രസ്സിന്റെ നിറമുള്ള കേക്കും ബലൂണുകളും ചിത്രത്തിൽ കാണാൻ സാധിക്കും. യാമി ആണ് സാനിയയുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. പതിവുപോലെ ഒട്ടേറെ ആരാധകർ സാനിയയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾക്ക് താഴെ കമൻറ് നൽകിയിട്ടുണ്ട്. എന്നും പിറന്നാൾ ആഘോഷമാണോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്.ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയറിന് തുടക്കം കുറിച്ച് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തെ ഒരു മുൻനിരതാരമായി മാറിയിരിക്കുകയാണ് സാനിയ . ഡാൻസിൽ ചോദിച്ചു കൊണ്ട് ബാലതാരമായി സിനിമയിലേക്കും പിന്നീട് ഒട്ടും വൈകാതെ തന്നെ നായകനിരയിലേക്കും എത്തിപ്പെടുകയായിരുന്നു സാനിയ . ബാല്യകാലസഖിയിലാണ് ആദ്യമായി ബാലതാരമായി വേഷമിട്ടത്, പിന്നീട് പതിനാറാം വയസ്സിൽ നായികയായും സാനിയ രംഗപ്രവേശനം ചെയ്തു. പിന്നീട് അങ്ങോട്ട് ഒട്ടേറെ അവസരങ്ങൾ ഈ താരത്തെ തേടിയെത്തി. അതിനിടയിൽ താരത്തിന്റെ ഫാഷൻ സെൻസ് കൊണ്ട് ഫാഷൻ ക്വീൻ എന്ന ടൈറ്റിലും സാനിയക്ക് ലഭിച്ചു.നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ അവസാനമായി അഭിനയിച്ചത്. മികച്ച ഒരു ഡാൻസർ കൂടിയായ സാനിയ അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. താരം തൻറെ ആരാധകർക്കായി കൂടുതലായും പങ്കുവയ്ക്കാറുള്ളത് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും ആണ് . പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരു താരമാണ് സാനിയ .

Scroll to Top