ഒരുകാലത്ത് മലയാള സിനിമകളിൽ സജീവമായി നിലനിന്നിരുന്ന ഒരു മുൻനിര നായികയായിരുന്നു നടി സംയുക്ത വർമ്മ . 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് ഇതാരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ കരസ്ഥമാക്കിയിട്ടുണ്ട്. 2002 ൽ നടൻ ബിജു മേനോനുമായി വിവാഹിതയായ താരം അഭിനയരംഗത്തോ വിട പറയുകയായിരുന്നു.
കോളേജ് പഠനകാലത്താണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നതിൽ അഭിനയിക്കുന്നതിന് സംയുക്ത അവസരം ലഭിക്കുന്നത്. അതിനുമുമ്പ് സർഗം എന്ന ചിത്രത്തിൽ ബാലതാരമായി സംയുക്ത വേഷമിട്ടിരുന്നു. 1999 മുതൽ നിരവധി അവസരങ്ങളാണ് പിന്നീട് ഈ താരത്തെ തേടി എത്തിയത്. വാഴുന്നോർ , ചന്ദ്രനുദിക്കുന്ന ദിക്കിൽ, സ്വയംവരപ്പന്തൽ , നാടൻ പെണ്ണും നാട്ടുപ്രമാണിയും, മധുര നൊമ്പരക്കാറ്റ്, മഴ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ , മേഘസന്ദേശം, നരിമാൻ, വൺമാൻ ഷോ , മേഘമൽഹാർ, കുബേരൻ എന്നീ സിനിമകളിൽ മികച്ച കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
തെങ്കാശി പട്ടണത്തിന്റെ അതേ പേരിലുള്ള തമിഴ് ചിത്രത്തിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ഇത് താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. പിന്നീട് തമിഴിൽ നിന്ന് കൂടുതൽ അവസരം വന്നപ്പോഴേക്കും വിവാഹിതയായതിനെ തുടർന്ന് താരം അവസരങ്ങൾ നിരസിക്കുകയായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, മഴ , മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. വിവാഹത്തോടെ പൂർണമായും അഭിനയരംഗത്തോട് വിടപറഞ്ഞ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ പിന്നീട് അറിഞ്ഞത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് .
ഇപ്പോൾ സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനത്തോടനുബന്ധിച്ചാണ് സംയുക്ത തന്റെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. യോഗ അഭ്യർത്ഥിക്കുന്ന തൻറെ ചിത്രങ്ങളാണ് സംയുക്ത ഇൻറർനാഷണൽ യോഗ ദിനത്തിൽ ആരാധകരുമായി പങ്കുവെച്ചത്. 43 കാരിയായ താരത്തിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

