മലയാള സിനിമയിലൂടെ തൻറെ കരിയറിന് തുടക്കം കുറിക്കുകയും ഇന്നിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് , തമിഴ് സിനിമകളിലും സജീവ സാന്നിധ്യമായി മാറിയ നടിയാണ് സംയുക്ത മേനോൻ . 2016 റിലീസ് ചെയ്ത പോപ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നില്ല. പിന്നീട് രണ്ടു വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ തന്റെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കുവാൻ സംയുക്തയ്ക്ക് സാധിച്ചു.

തീവണ്ടി എന്ന ചിത്രത്തിലൂടെ വമ്പൻ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ സംയുക്ത പിന്നീട് മലയാള സിനിമയിലെ ഒരു സജീവ സാന്നിധ്യമായി മാറി. ഒരു യമണ്ടൻ പ്രേമകഥ, ഉയരെ , കൽക്കി , എടക്കാട് ബറ്റാലിയൻ 06, വെള്ളം , ആണും പെണ്ണും കടുവ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം പിടിച്ച് പറ്റുവാൻ സംയുക്തയ്ക്ക് സാധിച്ചു. 2018ൽ തന്നെ തമിഴിലും അരങ്ങേറ്റം കുറിച്ച സംയുക്ത വാത്തി എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി കൊണ്ട് തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി.


അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിൻറെ തെലുങ്കു പതിപ്പായ ഭീംല നായകിൽ വേഷമിട്ട് കൊണ്ടായിരുന്നു സംയുക്ത തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ബിംബിസാര , സാർ എന്നീ തെലുങ്ക് ചിത്രങ്ങളും സംയുക്തയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തു. വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് സംയുക്തയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം . മലയാളത്തിൽ അവസാനമായി വേഷമിട്ടത് ബൂമറാംഗ് എന്ന സിനിമയിലാണ്. ബ്രോ, പിശാച് തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ .

സിനിമ തിരക്കുകളിൽ ആയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സംയുക്ത തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഷോളും ഓഫ് വൈറ്റ് കളർ കുർത്തയുമാണ് സംയുക്ത ധരിച്ചിരിക്കുന്നത്. തെലുങ്കു പ്രേക്ഷകർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.