നാട്ടിലെ വിവാദങ്ങൾക്ക് മറുപടിയുമായി നടി സംയുക്ത മേനോൻ..!

അന്യഭാഷാ ചിത്രങ്ങളിൽ ശോഭിച്ചു നിൽക്കുന്ന മലയാളി താരമാണ് നടി സംയുക്ത മേനോൻ . മലയാള സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ന് സംയുക്ത . 2016 തൻറെ കരിയറിന് തുടക്കം കുറിച്ച് താരം ചുരുങ്ങിയ വർഷം കൊണ്ടാണ് അഭിനയരംഗത്ത് ഇത്രയേറെ ശോഭിച്ചത് . ഈ വർഷം ഇതിനോടകം മൂന്നോളം ചിത്രങ്ങളാണ് സംയുക്തയുടേതായി പുറത്തിറങ്ങിയത്. ദ്വിഭാഷ ചിത്രമായ വാത്തി, മലയാള ചിത്രം ബൂമറാംങ് , തെലുങ്ക് ചിത്രം വിരുപക്ഷ എന്നിവയാണ് അവ.

ബൂമറാങ് ചിത്രത്തിൻറെ പ്രസ് മീറ്റിൽ ചിത്രത്തിലെ നായകനായ ഷൈൻ ടോം ചാക്കോ സംയുക്തയെക്കുറിച്ച് ആരോപിച്ച ഒരു കാര്യം വളരെയേറെ വിവാദം ആവുകയും സോഷ്യൽ മീഡിയയിൽ സംയുക്ത നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾക്കും പ്രസ് മീറ്റിനും സംയുക്ത പങ്കെടുക്കാത്തതിനെക്കുറിച്ച് ആയിരുന്നു ഷൈൻ ടോം ചൂണ്ടിക്കാണിച്ചത്. പിന്നീട് ചിത്രത്തിൻറെ നിർമ്മാതാവ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി . ഏറെനാൾ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വാർത്ത ഇടം പിടിച്ചിരുന്നു.

ഇപ്പോൾ സംയുക്ത തനിക്കെതിരെ വന്ന ഇത്തരം വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്. പുതുതായി റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിരൂപക്ഷയുടെ പ്രസ് മീറ്റിൽ പങ്കെടുക്കാൻ പോവുകയാണ് റിപ്പോർട്ടർ ഈ ചോദ്യം ഉന്നയിച്ചതും താരം അതിനുള്ള മറുപടി നൽകിയതും. ഒട്ടേറെ തവണ റിലീസ് മാറ്റിവച്ചാണ് മനു സുധാകർ സംവിധാനം ചെയ്ത ബൂമറാങ് എന്ന ചിത്രം ഫെബ്രുവരി 24ന് പുറത്തിറങ്ങിയത്. അതേസമയം തന്നെ കടുവ, ഭീല നായക്, ബിംബിസാര , വിരുപക്ഷ എന്നീ ചിത്രങ്ങളുടെ എല്ലാം ഷൂട്ടിംഗ് നടന്നിരുന്നത് കൊണ്ടും തനിക്ക് അതിനിടയിൽ ഒരു ആക്സിഡൻറ് സംഭവിച്ചു ഡേറ്റ് ഇഷ്യൂ വന്നതും ചിത്രീകരണത്തിന് ഏറെ ബുദ്ധിമുട്ടായി . ഒരിക്കൽ വിരുപക്ഷയുടെ ഷെഡ്യൂൾ ക്യാൻസൽ ചെയ്യേണ്ടിയും വന്നിരുന്നു.

അത് നിർമ്മാതാവിനെ വലിയൊരു നഷ്ടം ഉണ്ടാക്കി കൊടുത്തു. ഒന്നുകിൽ ഒരിക്കൽ കൂടി വിരുപക്ഷയുടെ ഷെഡ്യൂൾ ക്യാൻസൽ ചെയ്യുക അല്ലെങ്കിൽ ബൂമറാങ്ങിന്റെ പ്രമോഷൻ പരിപാടികളും പ്രസ് മീറ്റും ഒഴിവാക്കുക എന്നതായിരുന്നു തൻറെ മുന്നിലുള്ള വഴികൾ . നിർമ്മാതാവിനെ വീണ്ടും ഒരു നഷ്ടം വരുത്തരുതെന്ന് കരുതി ഷെഡ്യൂൾ ക്യാൻസൽ ചെയ്യാതെ ബൂമറാങ്ങിന്റെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കുകയായിരുന്നു. ഏതെങ്കിലും ഒരു ഇഷ്യു നേരിടേണ്ടി വരും എന്ന് തനിക്ക് അറിയാമായിരുന്നു എന്നും സംയുക്ത വ്യക്തമാക്കി. താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്.

Scroll to Top