സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി സംയുക്ത . കൂടുതലായും തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സംയുക്ത ആരാധകർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമറിലൂടെ പങ്കുവെക്കാറുള്ളത്. ഹോട്ട് , ഗ്ലാമറസ് , നാടൻ ലുക്കിൽ എല്ലാം തന്നെ താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സംയുക്ത തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് റെഡ് കോംബോയിൽ ഉള്ള സൽവാർ ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകത്തിൻറെ ആർപ്പുവിളികൾക്ക് പകരം നിങ്ങളുടെ സ്വന്തം ആത്മാവിൻറെ മന്ത്രിപ്പുകൾ ശ്രദ്ധിക്കുക എന്ന് കുറിച്ച് കൊണ്ടാണ് സമയത്ത് തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അവകാര ബ്രാൻഡിന്റേതാണ് താരം ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം. രുചി മൗനോത്ത് ആണ് സംയുക്തയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ദിവ്യ നായക്കും താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് വിശാൽ ചന്ദ്രനും ആണ് . ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആരിഫ് മിൻഹാസ് ആണ് .

ബൂമറാങ് എന്ന മലയാള ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന വിവാദങ്ങളെ തുടർന്ന് നിരവധി വിമർശനങ്ങൾ സംയുക്ത എന്ന താരത്തിന് ഏറ്റുവാങ്ങേണ്ടതായി വന്നു. അതിനാൽ തന്നെ താരം പിന്നീട് കമൻറ് ബോക്സ് ഓഫ് ചെയ്തു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നത്. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളുടെ കമൻറ് ബോക്സ് ഓഫ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രങ്ങൾക്ക് താഴെ താരത്തിന്റെ ആരാധകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച സംയുക്ത ഇന്നിപ്പോൾ തമിഴ്, തെലുങ്ക് , കന്നട ഭാഷാ ചിത്രങ്ങളിൽ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സംയുക്തയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ധനുഷിനൊപ്പം ഉള്ള വാത്തി ആണ് . തമിഴിൽ വാത്തി എന്ന പേരിൽ റിലീസ് ചെയ്ത ഈ ചിത്രം തെലുങ്കിൽ സർ എന്ന പേരിലും പുറത്തിറങ്ങി. ബൂമറാങ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം . തെലുങ്കിൽ വിരുപക്ഷ എന്ന ചിത്രം കൂടി ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.