മലയാള സിനിമയിലൂടെ തൻറെ കരിയർ ആരംഭിച്ച ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തൻറെ സാന്നിധ്യം അറിയിച്ചു ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സംയുക്ത മേനോൻ . ആദ്യമായി അഭിനയിക്കുന്നത് പോപ്കോൺ എന്ന 2016ൽ പുറത്തിറങ്ങിയ മലയാള സിനിമയിലാണ്. ഈ ചിത്രവും താരത്തിന്റെ കഥാപാത്രവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2018 ൽ റിലീസ് ചെയ്ത തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിൽ നടൻ ടോവിനോ തോമസിന്റെ നായികയായാണ് സംയുക്ത അഭിനയിച്ചത്. ചിത്രം വമ്പൻ ശ്രദ്ധ നേടിയതോടെ ഇതിലെ നായികയെയും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലാണ് സംയുക്ത നായികയായി വേഷമിട്ടത്. ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, കൽക്കി , എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ് , വെള്ളം, ആണും പെണ്ണും , വോൾഫ്, എറിഡ, കടുവ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ താരം തിളങ്ങി.

2018 കളരി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് താരം കഴിഞ്ഞവർഷമാണ് തെലുങ്കിലേക്ക് ചുവടുവെച്ചത്. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ ഭീംല നായക്കിൽ ആണ് സംയുക്ത വേഷമിട്ടത്. കഴിഞ്ഞവർഷം തന്നെ പുറത്തിറങ്ങിയ ഗാലിപാട്ട 2 എന്ന ചിത്രത്തിൽ വേഷമിട്ടുകൊണ്ട് കന്നടയിലും രംഗപ്രവേശനം ചെയ്തു. ധനുഷിനൊപ്പം ഉള്ള വാത്തി ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുത്തൻ ചിത്രം . വമ്പൻ വിജയമാണ് ഈ ചിത്രം കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്. താരത്തിന്റെ അടുത്ത റിലീസ് മലയാള ചിത്രം ബൂമറാങ് ആണ്.


അന്യഭാഷാ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയതോടെ നിരവധി ആരാധകരാണ് നിലവിൽ സംയുക്തയ്ക്ക് ഉള്ളത്’. താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വെള്ള കളർ സാരിയും ഫുൾ സ്ലീവ് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഞാൻ റൂൾ ബുക്ക് അനുസരിച്ചല്ല മുന്നോട്ടുപോകുന്നത് ; തല കൊണ്ടല്ല ഹൃദയം വെച്ചാണ് നീങ്ങുന്നത് , എന്ന് കുറിച്ച് കൊണ്ടാണ് സംയുക്ത തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. വാത്തി ചിത്രത്തിന്റെ പ്രമോഷൻ ലുക്കാണിത്. തരത്തിൽ മേക്കപ്പ് ചെയ്തിരിക്കുന്നത് വിശാൽ ചന്ദ്രനും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രുചി മൗനോത്തും ആണ് . ആരിഫ് മിൻഹാസ് ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സംയുക്തയുടെ കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത് വരുൺ ആണ്.