ഹൃദയത്തിന്റെ ആർദ്രതയ്ക്ക് തുല്യമായ ഒരു മനോഹാരിതയില്ല…! സാരിയിൽ സുന്ദരിയായി നടി സംയുക്ത..

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്നിപ്പോൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തന്നെ തന്റെ മികവ് തെളിയിച്ചു നിൽക്കുന്ന താര സുന്ദരിയാണ് നടി സംയുക്ത . 2016 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ പോപ്കോൺ ആണ് സംയുക്തയുടെ ആദ്യ ചിത്രം . നടൻ ഷൈൻ ടോം ചാക്കോയുടെ നായികയായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു പക്ഷേ ഈ ചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയില്ല. അതിനുശേഷം സംയുക്തയെ തേടിയെത്തിയത് തീവണ്ടി എന്ന ചിത്രത്തിലെ നായിക കഥാപാത്രമാണ്. ഈ ചിത്രം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. അതേ വർഷം തന്നെ കളരി എന്ന ചിത്രത്തിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. തീവണ്ടിക്ക് ശേഷം ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, കൽക്കി , എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ് , വെള്ളം, ആണും പെണ്ണും , വോൾഫ്, എറിഡ, കടുവ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ സംയുക്തയ്ക്ക് സാധിച്ചു.മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ ഭിംല നായക് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് സംയുക്തയുടെ തെലുങ്കിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് ഫാൻറസി ആക്ഷൻ ഫിലിം ആയ ബിംബിസാരയിലും വേഷമിട്ടു. ധനുഷിനൊപ്പമുള്ള വാത്തി ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുത്തൻ ചിത്രം . സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് സംയുക്ത . ആരാധകർക്കായി താരം കൂടുതലായും പങ്കുവെക്കാറുള്ളത് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളാണ്.തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സംയുക്ത പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ സംയുക്തയെയാണ് ഇത് തങ്ങളിൽ കാണാൻ സാധിക്കുന്നത്. പുത്തൻ ചിത്രമായ വാത്തിയുടെ പ്രമോഷനായി ഒരുങ്ങിയ താരത്തിന്റെ ലുക്ക് ആണിത് . ഹൃദയത്തിൻറെ ആർദ്രതയ്ക്ക് തുല്യമായ ഒരു മനോഹാരിതയില്ല എന്ന് കുറിച്ചുകൊണ്ടാണ് സംയുക്ത തൻറെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

സാരംഗ് കൗറിന്റെ സാരിയാണ് താരം ധരിച്ചിട്ടുള്ളത്. കോണിക ജ്വല്ലറിയുടെതാണ് ആഭരണങ്ങൾ . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് വിശാൽ ചരൺ ആണ് . സാരി ഉടുപ്പിച്ചിരിക്കുന്നത് ചല വിജയയും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രുചി മൗനത്തുമാണ്. ദിവ്യ നായിക് ആണ് ഹെയർ സ്റ്റൈലിസ്റ്റ് . ആരിഫ് ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top