മറ്റ് നായികമാരെ പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു നിറസാന്നിധ്യമാണ് നടി സംയുക്ത . താരം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് കൂടുതലായും പങ്കുവയ്ക്കാറുള്ളത് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പല ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എല്ലാ പോസ്റ്റുകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് സ്ലീവ്ലെസ് ബ്ലൗസും സാരിയും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അർച്ചന റാവു ക്ലോത്തിങ് ബ്രാൻഡിന്റെ കോസ്റ്റ്യൂം ആണ് താരം ധരിച്ചിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് രുചി മൗനോത്ത് ആണ് . സംയുക്തയെ മേക്കപ്പ് ചെയ്തിരിക്കുന്നത് അപർണയും ഹെയർ സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് സൂസൻ ഇമ്മാനുവലും ആണ് . സംയുക്തയുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഹൈദരാബാദ് നിന്നാണ് ആരിഫ് മിൻഹാസാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്.


മലയാളത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സമയത്ത് നിലവിൽ തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ ഒട്ടേറെ വിവാദങ്ങളിലും താരം ഇടം പിടിച്ചിരുന്നു. 2018 കളരി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് താരം ധനുഷിനൊപ്പം വാത്തി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ ഭീംല നായകിൽ അഭിനയിച്ചുകൊണ്ട് തെലുങ്ക് ചലച്ചിത്രരോഗത്തും താരം തന്നെ സാന്നിധ്യം അറിയിച്ചു. പിന്നീട് ബിംബിസാര എന്ന ബിഗ് ബഡ്ജറ്റ് തെലുങ്കു ചിത്രത്തിലും താരം ഭാഗമായി. മലയാള ചിത്രമായ ബൂമറാങ് ആണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടികളിൽ ചില വിവാദങ്ങളിൽ സംയുക്ത ഉൾപ്പെടുകയും ചെയ്തിരുന്നു.