അഭിനയ ജീവിതത്തിന്റെ 14 വർഷങ്ങൾ…. ന്യൂയോർക്കിലെ ആദ്യ ചിത്രത്തിൻറെ ചിത്രീകരണം ഓർത്തെടുത്ത് സാമന്ത… ന്യൂയോർക്കിൽ നിന്ന് താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം…

തമിഴ് തെലുങ്ക് ഭാഷാ ചിത്രങ്ങളിലായി വേഷമിട്ട് മലയാളി പ്രേക്ഷകരുടെ ഉൾപ്പെടെ ഇഷ്ടതാരമായി മാറിയ നടിയാണ് സാമന്ത റൂത്ത് പ്രഭു . ബിരുദ പഠന കാലത്ത് മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തിയ സാമന്ത 2009ലാണ് തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. താരം ആദ്യമായി അഭിനയിച്ചത് 2010 ൽ റിലീസ് ചെയ്ത തെലുങ്കു ചിത്രമായ യേ മായ ചെസാവെ എന്ന സിനിമയിലാണ്. ഈ ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലും പുറത്തിറങ്ങി. തെലുങ്ക് ചിത്രത്തിൽ സാമന്തയും നാഗചൈതന്യയും വേഷമിട്ടപ്പോൾ തമിഴ് ചിത്രമായ വെണ്ണൈതാണ്ടി വരുവായയിൽ ചിമ്പുവും തൃഷയും ആയിരുന്നു.

യേ മായ ചെസാവെ ചിത്രീകരണം ആരംഭിച്ചത് 2009 ന്റെ അവസാനത്തിൽ ആയിരുന്നു. ന്യൂയോർക്കും ചിത്രത്തിന്റെ ലൊക്കേഷൻ ആയിരുന്നു. സാമന്തയുടെ അരങ്ങേറ്റ ചിത്രത്തിൻറെ ആദ്യ ചിത്രീകരണം നടന്നത് ന്യൂയോർക്കിൽ ആയിരുന്നു. ഇപ്പോൾ ന്യൂയോർക്കിൽ എത്തിയ സാമന്ത അവിടെ നിന്നുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഒപ്പം തന്റെ ആദ്യ ചിത്രത്തിൻറെ ഓർമ്മകളെ കുറിച്ച് ചിത്രത്തോടൊപ്പം കുറിക്കുകയും ചെയ്തു.  14 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. തൻറെ കരിയർ തുടങ്ങിയത് ഇവിടെ നിന്നാണ്. എന്നെല്ലാം കുറിച്ചുകൊണ്ടായിരുന്നു സാമന്ത തൻറെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.

ഋതുകുമാർ ആണ് താരത്തിന്റെ ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് ഓപ്പൺ ഹൗസ് ആണ് . ബിസ്പോക്ക് വിന്റേജിന്റെ ആഭരണങ്ങളാണ് താരം ധരിച്ചിട്ടുള്ളത്. കൻവാൾ ബട്ടൂൽ ആണ് ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിട്ടുള്ളത്. താരത്തിന്റെ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അഭിമന്യു ആണ് . നിരവധി ആരാധകരാണ് സാമന്തയുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top