നിലവിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക വേണുഗോപാൽ എന്ന താരം അഭിനയരംഗത്തേക്ക് തിരിഞ്ഞപ്പോൾ സാധിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവരാണ് താരത്തിന്റെ മാതാപിതാക്കൾ . അച്ഛൻ സംവിധായകനും അമ്മ ഒരു നടിയും ആയിരുന്നു , അതുകൊണ്ടുതന്നെ സാധ്യതയും സിനിമ മേഖല തന്നെ തെരഞ്ഞെടുത്തു. ആദ്യകാലങ്ങളിൽ ആയിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത് അതുവഴി പിന്നീട് ടെലിവിഷനിലേക്കും സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു സാധിക മോഡലിംഗിൽ ശ്രദ്ധ ചെലുത്തുന്നത്.


ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും വേഷമിട്ടു. അതിനുശേഷം ചെറുവേഷങ്ങളിൽ കളിക്കളം , പൊറിഞ്ചു മറിയം ജോസ് , ആറാട്ട് , ബാച്ചിലേഴ്സ് , ഫോർ , പാപ്പൻ , മോൺസ്റ്റർ തുടങ്ങിയ സിനിമകളുടെയും ഭാഗമായി. നിരവധി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറിയത് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയുടെ ഭാഗമായതോടെ ആണ് . മിനിസ്ക്രീനിൽ പരമ്പരകൾക്ക് പുറമെ ചില റിയാലിറ്റി ഷോകളിലും കുക്കറി ഷോകളിലും താരം പങ്കെടുക്കാറുണ്ട്.

ഇപ്പോഴും മോഡലിംഗ് രംഗത്തെ ഒരു സജീവ താരം ആയതുകൊണ്ടുതന്നെ തൻറെ നിരവധി ഫോട്ടോഷോട്ടുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി സാധിക പങ്കുവെക്കാറുള്ളത്. പതിവുപോലെ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. പോണ്ടിച്ചേരി പാരഡൈസ് ബീച്ചിൽ നിന്നാണ് സാധിക തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. വെള്ളയും നീലയും കലർന്ന സ്ലീവ്ലെസ് ടോപ്പും ഷോർട്ട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ ആരും നിങ്ങളെ സ്നേഹിക്കില്ല മാത്രമല്ല മറ്റാരെയും സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുകയുമില്ല എന്ന് കുറിച്ചു കൊണ്ടാണ് സാധിക തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.