ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായി നടി സാധിക വേണുഗോപാൽ…!

നടി സാധിക വേണുഗോപാൽ സിനിമകളിൽ ആയാലും ടെലിവിഷൻ പ്രോഗ്രാമുകളിൽ ആയാലും ഒരുപോലെ ശോഭിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ താരം ജനഹൃദയങ്ങളിൽ ഇടം പിടിച്ചത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ്.

ബിഗ് സ്ക്രീനിൽ എത്തിയിരുന്നു എങ്കിലും താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് പട്ടുസാരി എന്ന പരമ്പര തന്നെയാണ്. സാധിക വിവാഹിതയായിരുന്നു എങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിച്ചിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയായി ശോഭിക്കുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് സാധിക. ഇപ്പോൾ താരം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുക്ക് വിത്ത് കോമഡി എന്ന പ്രോഗ്രാമിൽ പങ്കെടുക്കുകയാണ്. സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിക്കാറുണ്ട്.

ഒരു ശ്രദ്ധേയ മോഡൽ കൂടിയായ സാധിക ഗ്ലാമറാസ് ഫോട്ടോഷോട്ടുകൾ ചെയ്തുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. താരം കൂടുതൽ ഗ്ലാമറസ് ആയി കാണപ്പെടുന്നത് സാരിയിൽ ആണെന്ന് പല ആരാധകരും പലപ്പോഴായി കമൻറ് ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സാധികയുടെ പുത്തൻ സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

ഇത്തവണത്തെ സാധികയുടെ സാരി ഫോട്ടോഷൂട്ട് ദുബായിൽ വെച്ചാണ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് കളർ സാരി ധരിച്ച് എത്തിയ സാധിക പതിവിലും ഗ്ലാമറസ് ആയാണ് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അഫ്നാദ് മാസ്ക് ആണ് . പിക്സിലാർട്ട് മീഡിയ സൊലൂഷന് വേണ്ടിയാണ് താരം ഈ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത് മറിയം ഡിസൈൻസ് ആണ് .

Scroll to Top