“സ്ട്രച്ച് ബാലൻസ് ക്വയറ്റ്” യോഗ ദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് നടി റിമ കല്ലിങ്കൽ..

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ലോകമെമ്പാടുമുള്ളവർ ആചരിക്കുകയാണ്. നമ്മുടെ ഭാരതത്തിൽ ഉടലെടുത്ത യോഗ ആത്മീയവും മാനസികവും ഒപ്പം ശാരീരികവുമായ തലങ്ങളിൽ സ്പർശിച്ചുകൊണ്ട് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കുന്നു. ഇക്കഴിഞ്ഞ യോഗാ ദിനത്തിൽ കേരളത്തിൽ പലയിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളിൽ സിനിമ സീരിയൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള പല വ്യക്തികളും പങ്കെടുക്കുകയും ചെയ്തിരുന്നു.

പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യോഗ ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. നടി നർത്തകി നിർമാതാവ് എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള കല്ലിങ്കലും അന്താരാഷ്ട്ര യോഗ ദിനത്തിൽ തന്റെ ചിത്രങ്ങൾ ആരാധകർക്കു വേണ്ടി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്നേദിവസം യോഗ ചെയ്യുന്നതിൻറെ ചിത്രങ്ങളൊന്നും ആയിരുന്നില്ല റിമ പങ്കുവെച്ചിട്ടുള്ളത്. ഓർമ്മ പുതുക്കുക എന്നപോലെ തൻറെ ഡാൻസ് സ്കൂളിനുവേണ്ടി 10 വർഷം മുമ്പ് റിമ ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ ചിത്രങ്ങൾ പകർത്തിരുന്നത് അജയ് മേനോൻ ആണ് . ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത് സ്ട്രച്ച് ബാലൻസ് ക്വയറ്റ് എന്ന ക്യാപ്ഷനോട് ആണ് . അന്ന് റിമ ഇത്തരം ചിത്രങ്ങൾ പകർത്തിയത് മാമാങ്കം എന്ന തൻറെ ഡാൻസ് സ്കൂളിന് വേണ്ടിയായിരുന്നു. തങ്ങൾ കണ്ട ആരാധകരിൽ പലരും അഭിപ്രായപ്പെട്ടത് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും താരത്തിന് ഒരു മാറ്റവും ഇല്ല എന്നാണ്. പുതിയ ഫ്രഷ് യോഗ ചെയ്യൂ എന്നും ചില ചിത്രങ്ങൾ കണ്ട് കമൻറ് നൽകിയിരുന്നു.

റിമയുടേതായി ഈ വർഷം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു നീല വെളിച്ചം . ഭാർഗവി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല എങ്കിലും ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ എത്തിയപ്പോൾ മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. റിമയുടെ പ്രകടനത്തിനും മികച്ച പ്രശംസ പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഈ ചിത്രത്തിൻറെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു റിമ.

Scroll to Top